തിരുവനന്തപുരത്ത് രോഗി ആംബുലൻസ് തകർത്തു; ജീവനക്കാർക്ക് മർദ്ദനം

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 108 ആംബുലൻസിൽ രോഗിയുടെ പരാക്രമം. ആംബുലൻസിന്റെ ചില്ലു തകർത്ത പ്രതി ജീവനക്കാരെ മർദിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റയാൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുംവഴി അക്രമാസക്തനാകുകയായിരുന്നു. ബാലരാമപുരം ജംഗ്ഷനിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ പുന്നകുളം സ്വദേശി അരുൺ ആണ് അക്രമി. Patient Attacks Health Workers in Thiruvananthapuram
ടിബി ജംഗ്ഷനിൽ ആംബുലൻസ് എത്തിയപ്പോൾ അക്രമാസക്തനായ അരുൺ വാഹനത്തിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിച്ചു. അരുണിന്റെ പരാക്രമം കണ്ടതോടെ ഡ്രൈവർ വാഹനം നിർത്തി പുറകിലെ വാതിൽ തുറന്നപ്പോൾ ആൾക്കെതിരെയും ആക്രമണമുണ്ടായി. തുടർന്ന്, പൊലീസ് എത്തി ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights: Patient Attacks Health Workers in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here