കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി അറസ്റ്റിൽ.

തൃശ്ശൂർ കുന്നംകുളത്ത് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാണിപ്പയ്യൂർ പോർക്കളേങ്ങാട് സ്വദേശി ജംഷിയെയാണ് കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. Police Arrest Accused in Kunnamkulam Sexual Assault Case
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും തുടർന്ന് പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ കൗൺസിലിങ്ങിന് വിധേയയാക്കിയതിനെ തുടർന്ന് പെൺകുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞുതൊടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ ലൈംഗികാതിക്രമ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതിലുള്ള വൈരാഗ്യത്തിൽ പ്രതി പെൺകുട്ടിയെ ക്രൂരമായി മർദ്ദിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടിയുടെ പരാതിയിലാണ് മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കുന്നംകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സബ് ഇൻസ്പെക്ടർമാരായ ഷിജു, സന്തോഷ്, സിവിൽ പോലീസ് ഓഫീസർ വിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: Police Arrest Accused in Kunnamkulam Sexual Assault Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here