‘ട്രിപ്പിൾസ് യാത്രയ്ക്കിടെ ലിപ് ലോക്ക്’; യുവാക്കളുടെ വീഡിയോ വൈറൽ

ഓടുന്ന സ്‌കൂട്ടറിൽ രണ്ട് യുവാക്കൾ പരസ്പരം ചുംബിക്കുന്ന വീഡിയോ വൈറലാകുന്നു. മൂന്ന് പേരുമായി സഞ്ചരിക്കുന്ന ഹോണ്ട ആക്ടീവയുടെ പിന്നിലിരുന്ന് ആൺകുട്ടികൾ ലിപ് ലോക്ക് ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ രാംപൂരിൽ നിന്നാണ് വീഡിയോയെന്നാണ് സൂചന. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ മൂന്ന് ആൺകുട്ടികൾ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുന്നത് കാണാം. ‘രാംപൂർ വികാസ് അധികാരൻ’ എന്ന് എഴുതിയിട്ടുള്ള ബോർഡിന് സമീപത്തുകൂടിയാണ് വാഹനം കടന്നുപോകുന്നതെന്നും വ്യക്തമാണ്. ഇതിനിടെ ആക്ടീവയുടെ പുറകിലിരിക്കുന്ന രണ്ട് യുവാക്കൾ ലിപ് ലോക്ക് ചെയ്യുന്നു. എതിർവശത്ത് നിന്ന് മറ്റൊരു വാഹനം വരുന്നതും വീഡിയോയിൽ കാണാം.
The Rampur Police are currently conducting a search for two young homosexual men who engage in an inappropriate act of liplock tongue smooch while riding a scooter in Rampur. pic.twitter.com/qkfEFEl3zr
— JazzTasil ✋ (@TasilJazz) June 1, 2023
ഇരുചക്രവാഹനത്തിന് പിന്നിലുള്ള വാഹനത്തിലുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് ഡോ.സൻസാർ സിംഗ് പറഞ്ഞു. സംഭവം നടന്ന ദിവസം അറിയില്ല, നിരവധി ട്രാഫിക് നിയമങ്ങൾ ലംഘിച്ചാണ് യുവാക്കളുടെ യാത്രയെന്നും അദ്ദേഹം പറഞ്ഞു. ഇവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.
Story Highlights: 2 men kiss each other while riding scooty in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here