യുഎഇയിൽ പെട്രോൾ വില ലിറ്ററിന് 21 ഫിൽസും ഡീസൽ വില 23 ഫിൽസും കുറച്ചു

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസമായി പെട്രോൾ ലിറ്ററിന് 21 ഫിൽസും ഡീസലിന് 23 ഫിൽസും കുറച്ചു. പുതുക്കിയ വില ഇന്ന് അർദ്ധരാത്രി പ്രാബല്യത്തിൽ വരും. ഉപഭോക്താക്കൾക്ക് ആശ്വാസമായി ഏതാനും മാസങ്ങൾക്കിടെ വരുത്തുന്ന വലിയ കുറവാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. ( UAE: Petrol, diesel prices for June 2023 announced ).
സൂപ്പർ 98 പെട്രോളിന്റെ വില 3. 16 ദിർഹത്തിൽ നിന്ന് 2. 95 ദിർഹമാക്കിയാണ് കുറച്ചത്. സൂപ്പർ പെട്രോളിന്റെ വില അഞ്ചുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് മൂന്ന് ദിർഹത്തിൽ താഴെയെത്തുന്നത്. ഈ മാസം 3. 05 ദിർഹമായിരുന്ന സ്‍പെഷ്യൽ 95 പെട്രോളിന്മെയ് മാസത്തിൽ2. 84 ദിർഹമായിരിക്കും വില. ഇ പ്ലസിന് 2. 97 ദിർഹം ഉണ്ടായിരുന്നത് 2. 76 ദിർഹമായാണ് കുറഞ്ഞത്. ഇത് 2. 82 ദിർഹമായിരുന്നു.
Read Also: യുഎഇ പ്രഖ്യാപിച്ച കോർപ്പ്റേറ്റ് നികുതി നാളെ മുതൽ പ്രാബല്യത്തിൽ വരും
അതേസമയം ഡീസൽ വിലയിലും കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 2. 91 ദിർഹമായിരുന്ന ഡീസൽ വില 2. 68 ദിർഹമായാണ് കുറഞ്ഞിരിക്കുന്നത്. 2015 മുതൽ അന്താരാഷ്‍ട്ര വിപണിയിലെ എണ്ണ വിലയ്‍ക്ക് അനുസൃതമായാണ് യുഎഇയിലെ പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. ഇതിനായി ഊർജ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കമ്മിറ്റിയും രാജ്യത്ത് നിലവിലുണ്ട്. എണ്ണവിലകുറയുന്നത് ടാക്സി നിരക്ക് കുറയ്ക്കാനും അവശ്യ സാധനങ്ങളുടെ വില കുറയാനും സഹായിക്കും.
Story Highlights: UAE: Petrol, diesel prices for June 2023 announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here