Advertisement

അയോധ്യ രാമക്ഷേത്ര വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് നരേന്ദ്രമോദിയെ ക്ഷണിക്കും; റാം മന്ദി‍ർ ട്രസ്റ്റ്

June 2, 2023
3 minutes Read
ayodhya-ram-mandir-trust-to-invite-pm-modi-for-installation-of-idol-in-temple

അയോധ്യയിലെ രാമക്ഷേത്ര വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചേക്കും. പ്രധാനമന്ത്രിയെ റാം മന്ദി‍ർ ട്രസ്റ്റ് വി​ഗ്രഹ പ്രതിഷ്ഠയ്ക്ക് ക്ഷണിക്കുമെന്നാണ് ഇന്ത്യ ടു‍ഡേ റിപ്പോർട്ട് ചെയ്യുന്നത്.ഔദ്യോഗിക അഭ്യർത്ഥനയായി കത്ത് അയക്കാനുള്ള ഒരുക്കത്തിലാണ് റാം മന്ദി‍ർ ട്രസ്റ്റ്.(Ayodhya Ram Mandir Trust invite modi for idol installation)

ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ഒപ്പുള്ള കത്ത് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിക്ക് അയക്കും. ഡിസംബറിനും ജനുവരിക്കും ഇടയിൽ ഏറ്റവും അനുകൂലമായിട്ടുള്ള തീയതികളിൽ പ്രധാനമന്ത്രിയുടെ ലഭ്യത ഉറപ്പാക്കണമെന്നാണ് കത്തിൽ അഭ്യർത്ഥിക്കുക. അയോധ്യയിൽ ഏഴു ദിവസം നീളുന്ന ഉത്സവവും വി​ഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് ആഘോഷിക്കും.

Read Also: ”ആരാണ് അദ്ദേഹത്തെ സ്നേഹിക്കാത്തത്?” ധോണിയിൽ നിന്നും ഓട്ടോഗ്രാഫ് വാങ്ങി ഇതിഹാസ താരം സുനില്‍ ഗവാസ്കര്‍

അതേസമയം, ഡിസംബറോടെ ക്ഷേത്രത്തിൽ ശ്രീരാമ വി​ഗ്രഹം സ്ഥാപിക്കുമെന്നും 2024 ജനുവരിയോടെ ഉദ്ഘാടനം ചെയ്യുമെന്നും രാമജന്മഭൂമി തീർഥ ക്ഷേത്ര ന്യാസ് ജനറൽ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു. രാമക്ഷേത്രം തുറക്കാൻ നഗരം തയ്യാറെടുക്കുന്നതിനാൽ ഉത്തർപ്രദേശ് സർക്കാർ അയോധ്യയിലെ വിമാനത്താവളത്തിന്റെയും റെയിൽവേ സ്റ്റേഷന്റെയും വിപുലീകരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്.

Story Highlights: Ayodhya Ram Mandir Trust invite modi for idol installation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top