നാസി ജർമ്മനിയുടെ വഴിയേ നമ്മൾ പോകുന്നു, എന്തു പറഞ്ഞാലും ‘കേരള സ്‌റ്റോറി’ കാണില്ല; നസീറുദ്ധീന്‍ ഷാ

കേരളാ സ്‌റ്റോറി സിനിമയ്‌ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് നടന്‍ നസീറുദ്ധീന്‍ ഷാ. കേരള സ്റ്റോറി താന്‍ കണ്ടിട്ടില്ലെന്നും ഇനി കാണാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടന്‍ നസീറുദ്ദീന്‍ ഷാ ഇന്ത്യ ടുഡേയോട് പറഞ്ഞു.(Naseeruddin Shah talk about The Kerala Story)
“ഭീദ്, അഫ്‌വ, ഫറാസ് തുടങ്ങി മൂല്യവത്തായ സിനിമകൾ മൂന്നും തകർന്നു. ആരും അവ കാണാൻ പോയില്ല, പക്ഷേ ഞാനിതുവരെ കണ്ടിട്ടില്ലാത്ത കേരള സ്റ്റോറി കാണാൻ അവർ കൂട്ടത്തോടെ ഒഴുകുകയാണ്, ഞാൻ കേരളസ്റ്റോറി കാണാൻ ഉദ്ദേശിക്കുന്നില്ല, കാരണം ഞാൻ അതിനെക്കുറിച്ച് വേണ്ടത്ര വായിച്ചിട്ടുണ്ട്”, എന്ന് നസിറുദ്ദീൻ ഷാ പറയുന്നു.
Read Also: തീപിടുത്തമുണ്ടായതിന് മീറ്ററുകള്‍ അകലെ പെട്രോളിയം സംഭരണകേന്ദ്രം; ഒഴിവായത് വന്‍ ദുരന്തം
ഇപ്പോഴുള്ളത് ഒരു ‘അപകടകരമായ ട്രെന്‍ഡ് ആണെന്നും നാസി ജര്‍മനിയുടെ വഴിയെയാണ് നാം ഇപ്പോള്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഹിറ്റ്‌ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെയും പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ സമീപിക്കുകയും അതിനായി ശ്രമിക്കുകയും ചെയ്തു. ജര്‍മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോയി. സിനിമകള്‍ ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നതെന്നും നസിറുദ്ദീൻ ഷാ പറയുന്നു.
Story Highlights: Naseeruddin Shah talk about The Kerala Story
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here