ലോക കേരള സഭ ജനാധിപത്യത്തിന് നൽകുന്ന തനതായ സംഭാവന; നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ

ലോക കേരള സഭ കേരളം ജനാധിപത്യത്തിന് നൽകുന്ന തനതായ സംഭാവന നോർക്ക വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ ട്വന്റി ഫോറിനോട്. ലോക കേരള സഭയെ എതിർക്കുന്ന പ്രതിപക്ഷ നിലപാടുകളെ വിമർശിച്ച അദ്ദേഹം പ്രതിപക്ഷത്തിന്റെ തീരുമാനങ്ങളിൽ പ്രവാസി ലോകത്ത് അസംതൃപ്തിയും ദുഃഖവുമുണ്ടെന്ന് അദ്ദേഹം അറിയിച്ചു. P Sreeramakrishnan on Loka Kerala Sabha
സർക്കാരിനെതിരെ ഇത്തരം നിലപാട് സ്വീകരിക്കുന്നത് പ്രതിപക്ഷത്തിന് ഗുണമാണോ എന്ന് സ്വയം ചിന്തിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസികളെ പ്രാഞ്ചിയേട്ടന്മാർ എന്ന് പ്രതിപക്ഷം വിശേഷിപ്പിച്ചു. ഇത് അപകീർത്തികരവും അർത്ഥശൂന്യവുമായ വിമർശനമാണെന്ന് അദ്ദേഹം പറഞ്ഞു. കൈത മുള്ള് പോലെ പ്രതിപക്ഷം പെരുമാറരുത്. പണം ഒരു മാനദണ്ഡമല്ല, പണത്തിന്റെ പേരിൽ ആരെയും ഒഴിവാക്കിയിട്ടില്ല. തെറ്റായ പ്രചരണം ആണ് ഇപ്പോൾ നടക്കുന്നത് എന്ന് പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.
Story Highlights: P Sreeramakrishnan on Opposition allegations against Loka Kerala Sabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here