റെയില്‍പ്പാളത്തില്‍ ലോറി ടയറുകൾ : കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം

റെയില്‍പ്പാളത്തില്‍ ടയറുകളിട്ട് ട്രെയിൻ അട്ടിമറിക്കാൻ ശ്രമമെന്ന് സംശയം. തിരുച്ചിറപ്പള്ളിയുടെയും ശ്രീരംഗം റെയില്‍വേസ്റ്റേഷനുമിടയിലുള്ള പാളത്തിലാണ് സംഭവം. കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് തിരുച്ചിറപ്പള്ളിയില്‍നിന്ന് വരുന്നതിനിടെയാണ് പാളത്തില്‍ ലോറിയുടെ രണ്ട് ടയറുള്ളത് ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വണ്ടിയുടെ വേഗം കുറയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ടയറിലൂടെ ട്രെയിൻ കയറി ഇറങ്ങിയെങ്കിലും അപകടമുണ്ടായില്ല.
എന്നാൽ, കോച്ചുകളെ പരസ്പരം ബന്ധിപ്പിക്കുന്ന കപ്ലിങ് തകരാറായി. ഇതേത്തുടർന്ന് വണ്ടിയുടെ ഓട്ടം നിർത്തി. എൻജിനിൽനിന്ന് കോച്ചുകളിലെ വൈദ്യുതിവിളക്കുകളും ഫാനുകളും പ്രവർത്തിക്കുന്നതിനുള്ള വൈദ്യുതിവിതരണവും നിലച്ചു. അതോടെ യാത്രക്കാർ ബഹളമുണ്ടാക്കി. വണ്ടി പാളത്തിൽ നിർത്തിയിടേണ്ടിവന്നതിനാൽ അതേ റൂട്ടിലോടുന്ന മറ്റു വണ്ടികളും വിവിധ സ്റ്റേഷനുകളിൽ നിർത്തിയിട്ടു.
കന്യാകുമാരി-ചെന്നൈ എഗ്‌മോർ എക്‌സ്പ്രസ് ട്രാക്കിൽ ട്രക്കിന്റെ ടയറുകളിൽ ഇടിച്ചതിനാൽ വൻ അപകടം ഒഴിവായി.
Read Also: പ്രധാനമന്ത്രി അപകടസ്ഥലത്തെത്തി; പരുക്കേറ്റവരെ നേരില്‍ കണ്ട് വിവരങ്ങള്‍ തേടും
തിരുച്ചിറപ്പള്ളിയിൽനിന്ന് റെയിൽവേ എൻജിനിയറിങ് വിഭാഗമെത്തി തീവണ്ടിയുടെ സാങ്കേതികത്തകരാറുകൾ പരിഹരിച്ചു. ഒരു മണിക്കൂറിനുശേഷം തീവണ്ടി എഗ്‌മോറിലേക്ക് പുറപ്പെട്ടു. ഈ റൂട്ടിലൂടെ ഓടുന്ന എല്ലാ തീവണ്ടികളും ഒരു മണിക്കൂർ വൈകിയാണ് ഓടിയത്. റെയിൽവേ പൊലീസെത്തി പാളത്തിലെ ടയർ നീക്കി. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.
Story Highlights: Kanyakumari- Chennai Egmore Express rams into truck tyres on track
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here