Advertisement

അമേരിക്കൻ യാത്ര ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥ; ഷിബു ബേബി ജോൺ

June 3, 2023
Google News 2 minutes Read
shibu babu john against pinarayi

മുഖ്യമന്ത്രി പിണറായി വിജയന്‍റേയും സംഘത്തിന്‍റേയും അമെരിക്കൻ സന്ദർശനത്തെ രൂക്ഷമായി വിമർശിച്ച് ആർഎസ്പി നേതാവ് ഷിബു ബേബി ജോൺ.അമെരിക്കയിൽ യാചന വേഷം അണിയാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പറഞ്ഞ ഷിബു ബേബി ജോൺ ഇറച്ചി കടയിൽ എല്ലിൻ കഷണം തേടിപ്പോകുന്ന പട്ടികളുടെ അവസ്ഥയാണിതെന്നും, അപമാനകരമാണെന്നും വിമർശിച്ചു.(Shibu baby john against pinarayi vijayan)

Read Also: ഏജന്റ് പറ്റിച്ച് സീറ്റുപോയി, യാത്രക്കാരില്‍ നിന്ന് അപമാനമേറ്റ് മാറിനിന്നു, അഞ്ച് മിനിറ്റ് കഴിഞ്ഞ് അപകടം; തൃശൂര്‍ സ്വദേശികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരദേശ ഹൈവേയിലും കെ റെയിൽ പോലെ ദുരൂഹതയുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഡിപിആർ പുറത്തിവിടാത്തതെന്താണെന്നും ചോദിച്ചു. സോളാർ കമ്മീഷന് കൈക്കൂലി നൽകിയെന്ന സിപിഐ നേതാവ് സി ദിവാകരന്‍റെ വെളിപ്പെടുത്താൽ ശരിയായിരിക്കുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story Highlights: Shibu baby john against pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here