Advertisement

അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് മരണം; മൂന്നുപേര്‍ക്ക് പരുക്ക്

June 4, 2023
1 minute Read

യുഎഇലെ അജ്മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അജ്മാന്‍ ജര്‍ഫിലെ ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് സ്‌ഫോടനമെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സ്‌ഫോടനത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് അജ്മാൻ പോലീസ് പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് സ്‌ഫോടനത്തിന് കാരണമെന്ന് അജ്മാൻ പോലീസ് മേധാവി പറഞ്ഞു.

Story Highlights: 2 dead, 3 injured in fuel tank explosion in Ajman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top