Advertisement

രാത്രിയില്‍ വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു

June 4, 2023
Google News 1 minute Read

ഉത്തര്‍പ്രദേശില്‍ രണ്ടു കുട്ടികള്‍ പാമ്പു കടിയേറ്റ് മരിച്ചു. നാലും ഏഴും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. പാമ്പ് കടിയേറ്റ് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

സോന്‍ഭദ്ര ബാരിപ്പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റീത (4), സീത (7) എന്നിവരാണ് മരിച്ചത്. രാത്രിയില്‍ വീട്ടില്‍ ഉറങ്ങുന്നതിനിടെയാണ് ഇരുവരെയും പാമ്പ് കടിച്ചത്. ഉടന്‍ തന്നെ തൊട്ടടുത്തുള്ള സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Story Highlights: 2 minor girls die of snakebite in UP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here