‘ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുത്’; അശ്വിനി കുമാർ രാജ്യം കണ്ട ഏറ്റവും മികച്ച റെയിൽവേ മന്ത്രിയെന്ന് ബിജെപി

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് ബിജെപി. അശ്വിനി കുമാർ ഏറ്റവും മികച്ച റെയിൽവേ മന്ത്രിയെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു. അമിത് മാളവ്യ ഏർപ്പെടുത്തിയ റെയിൽവേ നവീകരണങ്ങളുടെ കണക്കുകൾ പങ്കുവച്ചുകൊണ്ടാണ് അമിത് മാളവ്യയുടെ ട്വീറ്റ്. (ashwini vaishnaw amit malviya)
ദൗർഭാഗ്യകരമായ ബാലസോർ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കുന്നത് അവസാനിപ്പിക്കണമെന്ന് അമിത് മാളവ്യ കുറിച്ചു. ഏഴര പതിറ്റാണ്ടിനിടെ ഇന്ത്യ കണ്ട ഏറ്റവും മികച്ച റെയിൽവെ മന്ത്രിയുടെ രാജിക്കാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Stop politicising the unfortunate Balasore tragedy because track record of Railway Ministers, under the UPA, to put it mildly, was nothing short of disaster. Ironically, these ‘worthies’ are the ones demanding resignation of the most qualified Railway Minister India has had in… pic.twitter.com/PV2BAr5WKi
— Amit Malviya (@amitmalviya) June 4, 2023
ഇതിനിടെ ബാലസോർ ട്രെയിൻ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനെതിരായ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. റെയിൽവേയെ മുൻനിർത്തി ബിജെപി നടത്തുന്ന വികസന പ്രചരണത്തെ തടയുകയാണ് ലക്ഷ്യം. അപകടത്തിന്റെ ധാർമ്മിക ഉത്തരവാദിത്വം റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനാണെന്നും അദ്ദേഹത്തിന്റെ രാജി അനിവാര്യമാണെന്നും തൃണമൂൽ അടക്കമുള്ള പാർട്ടികളുടെ നിലപാട് എടുത്തു.
Read Also: ഒഡീഷ ട്രെയിൻ ദുരന്തം; പരുക്കേറ്റവരുമായി പോയ ബസ് ബംഗാളിൽ അപകടത്തിൽപ്പെട്ടു
ബാലസോർ ട്രെയിൻ അപകടത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി എന്നാണ് കേന്ദ്ര റെയിൽവേ മന്ത്രിയുടെ ഇപ്പോഴത്തെ നിലപാട്. ട്രെയിൻ അപകടത്തിന്റെ യഥാർത്ഥ ഉത്തരവാദി മന്ത്രി ആണെന്ന് പ്രതിപക്ഷ പാർട്ടികൾ വധിക്കുന്നു. ‘കവച്’ സവിധാനം ട്രെയിനുകളിൽ അപ്രത്യക്ഷമായതിന്റെ അടക്കം ഉത്തരവാദിത്വമാണ് അവർ മന്ത്രിയ്ക്ക് മേൽ ചുമത്തുന്നത്.
രാഷ്ട്രിയ ഭരണ നേത്യത്വം സുരക്ഷാവിഷയത്തിൽ ജാഗ്രത പാലിക്കണമായിരുന്നു. കവച് ട്രെയിനുകളിൽ സ്ഥാപിക്കുന്നതിൽ പരാജയപ്പെട്ടത് മന്ത്രിയുടെ മേൽ നോട്ടം ഇല്ലാത്തതിനാലാണ്. ഇതിനാൽ ധാർമ്മിക ഉത്തരവാദിത്വം എറ്റെടുത്ത് റയിൽവേ മന്ത്രി രാജി വയ്ക്കണം എന്നാണ് തൃണമൂൽ കോൺഗ്രസിന്റെയും എൻസിപിയുടെയും ഇടതു പാർട്ടികളുടെയും നിലപാട്. ഇക്കാര്യത്തിൽ പ്രതിപക്ഷ നിലപാട് പ്രസക്തമാണെന്ന് കോൺഗ്രസ്സും വ്യക്തമാക്കി. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ നേത്യത്വത്തിലുള്ള സംഘം ഉടൻ ബാലസോർ സന്ദർശിക്കും. റെയിൽവെ മന്ത്രിയുടെ രാജി എന്ന വാദത്തിലൂടെ റെയിൽവെ വികസനവുമായ് ബന്ധപ്പെട്ട കേന്ദ്രസർക്കാർ പ്രചരണങ്ങളുടെ മുന ഒടിക്കുകയാണ് ഇതുവഴി പ്രതിപക്ഷ പാർട്ടികളുടെ ലക്ഷ്യം.
Story Highlights: ashwini vaishnaw amit malviya train accident
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here