Advertisement

ജേഴ്സിയെങ്ങനെയുണ്ടെന്ന് പ്രബീർ ദാസ്; മലയാളത്തിൽ അടിപൊളിയെന്ന് അമ്മ: വൈറലായി കേരള ബ്ലാസ്റ്റേഴ്സിന്റെ വീഡിയോ

June 4, 2023
3 minutes Read
Image of Prabir Das and Mother Kerala Blasters

ബംഗാൾ താരം പ്രബീർ ദാസിനെ തട്ടകത്തിലെത്തിച്ചുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രഖ്യാപന വിഡിയോയിൽ തിളങ്ങിയത് താരത്തിന്റെ അമ്മ സന്ധ്യ ദാസ്. അനൗൺസ്‌മെന്റ് വിഡിയോയിൽ ജേഴ്സി എങ്ങനെയുണ്ടെന്ന് പ്രബീർ ദാസ് അമ്മയോട് ചോദിക്കുന്നുണ്ട്. അതിന് മറുപടിയായി താരത്തിന്റെ അടുത്തെത്തുന്ന അമ്മ മലയാളത്തിൽ അടിപൊളിയെന്നാണ് മറുപടി നൽകുന്നത്. ഒട്ടും പ്രതീക്ഷിക്കാതെയായിരുന്നു വിഡിയോയിൽ ഈ ഭാഗമെത്തുന്നത്. അതിനാൽ തന്നെ, ആരാധരുടെ മനം കവരാൻ ഈ വീഡിയോക്ക് സാധിച്ചു. Prabir Das Mother Speaks Malayalam in KBFC Video

റിക്ഷ തൊഴിലാളിയായിരുന്നു പ്രബീറിന്റെ അച്ഛൻ. അമ്മയാകട്ടെ ഒരു വീട്ട് ജോലിക്കാരിയും. റിക്ഷ വലിക്കുന്നതിനിടെ പ്രബീറിന്റെ അച്ഛന് പരുക്കേറ്റതോടെ കുടുംബത്തിന്റെ വരുമാനം അമ്മക്ക് കൂട്ടുന്ന തുച്ഛമായ കൂലിയായിരുന്നു. അഞ്ചോളം വീടുകളിൽ ജോലി ചെയ്താണ് അവർ പ്രബീറിനെ ഗ്രൗണ്ടിൽ പന്ത് തട്ടാൻ അയച്ചത്. ആ അമ്മയുടെ സാന്നിധ്യമാണ് ആ വീഡിയോയെ മനോഹരമാക്കിയത്. സന്ധ്യ ദാസിന് നന്ദി അറിയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് മറ്റൊരു വീഡിയോ കൂടി പുറത്തിറക്കിയിരുന്നു.

കഴിഞ്ഞ സീസണോടെ ബെംഗളൂരു എഫ്‌സിയുമായി കരാർ അവസാനിച്ച പ്രബീർ ദാസിനെ ഫ്രീ ട്രാൻസ്ഫറിലാണ് ബ്ലാസ്റ്റേഴ്സ് ടീമിലെത്തിച്ചത്. 2026 വരെ താരം ബ്ലാസ്റ്റേഴ്സിൽ കളിക്കും. 29കാരനായ താരം മുൻപ് എടികെ മോഹൻ ബഗാനിലും ഡെംപോ, മോഹൻ ബഗാൻ തുടങ്ങിയ ഐഎലീഗ് ക്ലബുകളിലും കളിച്ചിട്ടുണ്ട്.

Read Also: പ്രതിരോധക്കോട്ട ശക്തമാക്കി ബ്ലാസ്റ്റേഴ്സ്; പ്രബീർ ദാസ് ഇനി മഞ്ഞയിൽ കളിക്കും

റൈറ്റ് ബാക്കായ പ്രബീർ 2012-13 സീസണിൽ ഐലീഗ് ക്ലബായ പൈലൻ ആരോസിലൂടെയാണ് പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. 2013 സീസണിൽ താരം ഡെംപോയിലെത്തി. 2014ൽ ഐലീഗ് ക്ലബായ എഫ്സി ഗോവയിലും 2015ൽ ഡൽഹി ഡൈനാമോസിലും വായ്പാടിസ്ഥാനത്തിൽ കളിച്ച താരം 2015 മുതൽ 2017 വരെ മോഹൻ ബഗാൻ്റെ താരമായി. 2016ൽ എടികെയ്ക്കായി വായ്പാടിസ്ഥാനത്തിൽ കളിച്ച പ്രബീറിനെ 2017ൽ എടികെ സ്വന്തമാക്കി. 2022 വരെ താരം എടികെയിൽ തുടർന്നു. കഴിഞ്ഞ സീസണിലാണ് പ്രബീർ ബെംഗളൂരുവിലെത്തിയത്.

Story Highlights: Prabir Das Mother Speaks Malayalam in KBFC Video

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top