മഞ്ചേശ്വരത്ത് അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠന്റെ ക്വട്ടേഷൻ; മൂന്ന് പേർ അറസ്റ്റിൽ

കാസര്‍കോട് മഞ്ചേശ്വരത്ത് ജേഷ്ഠന് അനുജനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരനാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്.
ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളത്. മൂന്ന് പേർ ഒളിവിലാണ്. അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകുകയായിരുന്നു. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
സഹോദരങ്ങളായ പ്രഭാകര നൊണ്ടയും ജയറാം നൊണ്ടയും അമ്മയും മാത്രമായിരുന്നു സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. കൊല്ലപ്പെട്ട പ്രഭാകര നൊണ്ട കൊലക്കേസിലടക്കം പ്രതിയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.
Story Highlights: Three men arrested for Murder case Kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here