Advertisement

കാശി വിശ്വനാഥ് ക്ഷേത്ര മാതൃകകയിൽ വികസനവുമായി അയോധ്യ; റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു

June 5, 2023
Google News 2 minutes Read
Ayodhya to Replicate Kashi Vishwanath Corridor Model

രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ, വാരണാസിയിലെ കാശി വിശ്വനാഥ് മാതൃകയിൽ അയോധ്യയെ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സർക്കാർ. രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ദ്രുതഗതിയിലാണ് നടക്കുത്.(Ayodhya to Replicate Kashi Vishwanath Corridor Model)

റോഡുകളുടെ അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇതിന്റെ ഭാ​ഗമായി രാമക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണവും വീതി കൂട്ടലും ആരംഭിച്ചു. ഭക്തർക്ക് യാത്ര സുഗമമാക്കാൻ രാമപാതയുടെ ഇരുവശങ്ങളിലായി 20 മീറ്ററോളം റോഡ് വീതികൂട്ടി നിർമ്മിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അയോധ്യയിലെ രാമക്ഷേത്ര പരിസരം മോടിപിടിപ്പിക്കുന്നതിന് 797.68 കോടി രൂപയുടെ ബജറ്റിന് ഉത്തർപ്രദേശ് സർക്കാർ അംഗീകാരം നൽകി.

Read Also: തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ സഹദത്ഗഞ്ച്-നായഘട്ട് റോഡ് നിർമ്മിക്കാനാണ് ക്ഷേത്ര ട്രസ്റ്റിന്റെ തീരുമാനം.ക്ഷേത്രത്തിന്റെ ശ്രീകോവിൽ ഉൾപ്പെടെ താഴെയുള്ള നിലയുടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കും. ഇതിന് ശേഷമായിരിക്കും അടുത്ത നിലയുടെ നിർമ്മാണം ആരംഭിക്കുന്നത്.

രാമക്ഷേത്രത്തിന് അനുകൂലമായി സുപ്രിം കോടതി വിധി വന്നതുമുതൽ അയോധ്യയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് വളരെയധികം മാറിയെന്ന് ബിജെപി മേയർ ഗിരീഷ് പതി ത്രിപാഠി അയോധ്യയിൽ പറഞ്ഞു.രാമപാതയിൽ റോഡ് വീതി കൂട്ടുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വരും കാലങ്ങളിൽ അയോധ്യയുടെ പുതിയ ചിത്രം ലോകം മുഴുവൻ വെളിപ്പെടുത്തുമെന്നും ത്രിപാഠി പറഞ്ഞു. ക്ഷേത്ര നിർമ്മാണത്തിന് ശേഷം അയോധ്യ ലോകമെമ്പാടുമുള്ള ഭക്തരെയും വിനോദ സഞ്ചാരികളെയും ആകർഷിക്കാനും വ്യാപാരികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Ayodhya to Replicate Kashi Vishwanath Corridor Model

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here