ഫ്ലാറ്റിനുള്ളിൽ അഴുകിയ മൃതദേഹം കണ്ടെത്തി

ഫ്ലാറ്റിനുള്ളിൽ നിന്നും മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. മുംബൈയുടെ പ്രാന്തപ്രദേശമായ മലാഡിൽ ഞായറാഴ്ചയാണ് സംഭവം. കിടപ്പുമുറിയിൽ നിന്നും ഒരു പുരുഷൻ്റെ മൃതദേഹമാണ് ലഭിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.(Decomposed Body Of Man Found Inside Mumbai Flat)
ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം പൊലീസ് സ്ഥലത്തെത്തി ഫ്ലാറ്റിൽ പ്രവേശിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കട്ടിലിൽ മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.
പ്രഥമദൃഷ്ട്യാ, മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. ശരീരത്തിൽ മുറിവുകളുണ്ടോയെന്നറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
Story Highlights: Decomposed Body Of Man Found Inside Mumbai Flat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here