75 ലക്ഷത്തിന്റെ ഭാഗ്യശാലി ആര്; വിന്‍ വിന്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിൻ വിൻ W 721 ലോട്ടറി ഫലം പ്രസിദ്ധീകരിച്ചു. WO 805408 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപ WR 327867 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.(Win Win W 721 Lottery Result)
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.
Story Highlights: Win Win W 721 Lottery Result
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here