ലവ് ജിഹാദുമായി ബന്ധപ്പെട്ട് വർഗീയ പോസ്റ്റുമായി യാഷ് ദയാൽ; വിവാദമായതോടെ മാപ്പ്

ലവ് ജിഹാദുമായി ബന്ധപ്പെട്ട് വർഗീയ പോസ്റ്റുമായി ഗുജറാത്ത് ടൈറ്റൻസിൻ്റെ ഉത്തർ പ്രദേശ് പേസർ യാഷ് ദയാൽ. തൻ്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം പോസ്റ്റ് പങ്കുവച്ചത്. വിവാദമായതോടെ ദയാൽ ഈ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെത്തന്നെ മാപ്പപേക്ഷിച്ചു.
‘സ്റ്റോറിക്ക് മാപ്പ്. അബദ്ധത്തിൽ പോസ്റ്റ് ചെയ്തുപോയതാണ്. വെറുപ്പ് പടർത്തരുത്. എല്ലാ വിഭാഗങ്ങളോടും എനിക്ക് ബഹുമാനമുണ്ട്.’- മാപ്പപേക്ഷിച്ചുകൊണ്ട് ദയാൽ കുറിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൻ്റെ അവസാന ഓവറിൽ റിങ്കു സിംഗിനെതിരെ അഞ്ച് സിക്സർ വഴങ്ങിയ താരമാണ് ദയാൽ. ഓവറിലെ 29 റൺസ് വിജയലക്ഷ്യം അവസാന അഞ്ച് പന്തുകളും അതിർത്തിക്കപ്പുറം കടത്തിയാണ് റിങ്കു മറികടന്നത്. ഇതോറ്റെ താൻ ആകെ തളർന്നുപോയെന്നും വിഷാദരോഗത്തിൽ പെട്ടുപോയെന്നും ദയാൽ പറഞ്ഞതായി ടീം ക്യാപ്റ്റൻ ഹാർദിക് അറിയിച്ചിരുന്നു. ഈ മത്സരത്തിനു ശേഷം 9 മത്സരങ്ങൾ പുറത്തിരുന്ന താരം സൺറൈസേഴ്സിനെതിരെയാണ് പിന്നീട് കളിച്ചത്.
Story Highlights: Yash Dayal Apologises Love Jihad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here