സ്കൂട്ടർ തടഞ്ഞുനിർത്തി യുവതികളെ പരിശോധിച്ചപ്പോൾ പോക്കറ്റിൽ 17.5 ഗ്രാം എംഡിഎംഎ; ഇരുവരും പിടിയിൽ

തൃശ്ശൂർ കുന്നംകുളത്ത് സിന്തറ്റിക് മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവതികൾ പേൊലീസിൻറെ പിടിയിലായി. ചൂണ്ടൽ പുതുശ്ശേരി സ്വദേശി സുരഭി (23), കണ്ണൂർ ആലത്തൂടെ കരുവഞ്ചാ സ്വദേശി പ്രിയ (30) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്നംകുളം പൊലീസും, സിറ്റി ഡാൻസാഫ് സംഘവും ചേർന്ന് ചൂണ്ടൽ – ഗുരുവായൂർ റോഡിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. സംശയം തോന്നിയ സ്കൂട്ടർ തടഞ്ഞുനിർത്തി യുവതികളെ പരിശോധിച്ചപ്പോഴാണ് പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ച 17.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്.
Read Also: തിരുവനന്തപുരം കിള്ളിപ്പാലത്തെ ലോഡ്ജിൽ മുറിയെടുത്ത് എം.ഡി.എം.എ വില്പന; യുവാക്കൾ പിടിയിൽ
തുടർന്ന് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കുന്നംകുളം ഇൻസ്പെക്ടർ യുകെ ഷാജഹാൻ, പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ കെ ഷിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Story Highlights: MDMA seized from young women Thrissur