Advertisement

സൗദിയിലുള്ള മകനെയും കുടുംബത്തെയും കാണാനെത്തിയ ആലപ്പുഴ സ്വദേശിനി അല്‍ഹസയില്‍ അന്തരിച്ചു

June 7, 2023
1 minute Read
Alappuzha native died in Saudi

സൗദിയിലുള്ള മകനെയും കുടുംബത്തെയും കാണാന്‍ എത്തിയ ആലപ്പുഴ ചെമ്പകശ്ശേരില്‍ പുരയിടം വട്ടയാല്‍ വാര്‍ഡ് സ്വദേശിനി നസീമ മുഹമ്മദ് കുഞ്ഞ് (62 ) അല്‍ഹസ്സയില്‍ ഹൃദയാഘാതം മൂലം
മരണമടഞ്ഞു. അല്‍ഹസയിലുള്ള മകന്‍ മുനീറിന്റെ കുടുബത്തോടൊപ്പം താമസിക്കാനായി വിസിറ്റിംങ്ങ് വിസയില്‍ രണ്ടുമാസം മുമ്പാണ് എത്തിയത്.

നെഞ്ചു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നവയുഗം സാംസ്‌ക്കാരികവേദി ദമാം സിറ്റിയുടെ മുന്‍ മേഖല സെക്രട്ടറി ഹാരിസിന്റെ ഭാര്യാമാതാവാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നിയമ നടപടികള്‍ പുരോഗമിക്കുകയാണ്. ക്രമീകരണങ്ങള്‍ക്ക് സഹായവുമായി നവയുഗം അല്‍ഹസ മേഖലാ സെക്രട്ടറി ഉണ്ണി മാധവത്തിന്റെയും, കേന്ദ്രകമ്മറ്റി രക്ഷാധികാരി ഷാജി മതിലകത്തിന്റെയും നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ട് . ഭര്‍ത്താവ്: മുഹമ്മദ് കുഞ്ഞ്. മക്കള്‍ : മുനീര്‍ മുഹമ്മദ് (സൗദി), മുനീഷ

Story Highlights: Alappuzha native died in Saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top