പാചക പരീക്ഷണം; മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളൽ

പാചകത്തിൽ പരീക്ഷണം ചെയ്യാൻ ഇഷ്ടപെടുന്ന നിരവധി പേർ നമുക്കിടയിൽ ഉണ്ട്. വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ പാകം ചെയ്ത് നമ്മൾ സോഷ്യൽ മീഡിയയിലും മറ്റും പങ്കുവെക്കാറുമുണ്ട്. സോഷ്യൽ മീഡിയയിൽ വൈറലായ പാചകരീതി പരീക്ഷണം ചെയ്ത യുവതിയ്ക്ക് പൊള്ളലേറ്റു. ടിക് ടോക്കിൽ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. ഷാഫിയ ബഷീർ എന്ന യുവതിക്കാണ് പരീക്ഷണ പാചകത്തിൽ അപകടം സംഭവിച്ചത്.
ഒരു പാത്രത്തിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വെക്കുന്നതാണ് വൈറലായ പാചകപരീക്ഷണം. എന്നാൽ അപ്രതീക്ഷിതമായി മുട്ട പൊട്ടിത്തെറിക്കുകയായിരുന്നു. ഓവനിൽ വെച്ച മുട്ട കുറച്ച് സമയത്തിന് ശേഷം പുറത്തെടുത്തു. മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോഴാണ് പൊട്ടിത്തെറിച്ചത്.
A mum was left with her skin peeling from her face after she cooked eggs in a microwave that exploded while trying out a viral TikTok 'hack'.
— Random (@Name__And_Shame) May 29, 2023
Shafia Bashir, 37, was in "absolute agony" when making a poached egg after following a recipe she found on social media #News pic.twitter.com/OcSbdLYQFm
Read Also: മലയാള സാഹിത്യത്തിലെ വിപ്ലവകാരി, ഓര്‍മകളില്‍ പ്രിയ കമല
മുഖത്തിന്റെ കാര്യമായി പൊള്ളലേറ്റിട്ടുണ്ട്. ടിക് ടോക്കിൽ കണ്ട പാചകരീതി താൻ പരീക്ഷിച്ചതാണെന്നും ആരും ഇത് അനുകരിക്കരുത് എന്നും ഇത് അപകടകരമായ പാചകരീതിയാണെന്നും യുവതി പറയുന്നു. അപകടത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരികയാണെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും യുവതി പറഞ്ഞു.
Story Highlights: After Using Microwave Hack To Cook Eggs, Woman Injures And Burns Her Face
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here