Advertisement

കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു; സുരക്ഷയൊരുക്കി ആനകൾ

June 8, 2023
Google News 2 minutes Read

കണ്ണൂർ കീഴ്പ്പള്ളി പാലപ്പുഴ റൂട്ടിൽ നേഴ്സറിക്ക് സമീപം റോഡിൽ കാട്ടാന പ്രസവിച്ചു. രാത്രിയിയോടെയാണ് സംഭവം. കൂട്ടത്തിൽ ഉള്ള മറ്റ് ആനകൾ സുരക്ഷ ഒരുക്കി റോഡിൽ തമ്പടിച്ചു. ഇതോടെ ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു.

റോഡിൽ തന്നെ കാട്ടാന പ്രസവിച്ചതോടെ കീഴ്പ്പള്ളി- പാലപ്പുഴ റോഡ് അടച്ചിട്ടിരിക്കുകയാണ്. ആറളം ഫാം കാർഷിക മേഖലയിൽ നിരവധി കാട്ടാനകൾ ഉണ്ട്. വനവകുപ്പിന്റെ ആർ ടി സംഘവും ഇതിനെ നിരീക്ഷിച്ചു വരികയാണ്.

Read Also: ദേശീയപാതയിൽ പരിഭ്രാന്തി സൃഷ്ടിച്ച് ചക്കക്കൊമ്പൻ; വഴിയോര കടകൾ ആക്രമിച്ചു

Story Highlights: Elephant birth blocks road in kannur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here