Advertisement

പാര്‍സല്‍ കമ്പനി മുങ്ങി; 40 ലക്ഷത്തിന്റെ കാര്‍ നഷ്ടപ്പെട്ടെന്ന് ഗായകന്‍

June 9, 2023
2 minutes Read

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ തട്ടിപ്പുകളെ കുറിച്ച് നിരവധി വാർത്തകൾ നമ്മൾ കാണാറുണ്ട്. ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പോലീസും ബന്ധപ്പെട്ട അധികാരികളും നല്‍കാറുമുണ്ട്. എന്നാല്‍ പോലും ചെറിയ ലാഭത്തിനു വേണ്ടിയോ ആകർഷകമായ സമ്മാനത്തിന് വേണ്ടിയോ ആളുകൾ ഓൺലൈൻ ചതിക്കുഴികളിൽ വീഴാറുണ്ട്. ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ കുടുങ്ങിയ നിരവധി സംഭവനങ്ങൾ നമുക്ക് ചുറ്റുമുണ്ട്. ഇപ്പോൾ അത്തരമൊരു ചതിയിൽ പെട്ടിരിക്കുന്നത് ഗുജറാത്തില്‍ നിന്നുള്ള ഗായകനായ ബിന്നി ശര്‍മ്മയാണ്. അദ്ദേഹം തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.

ഹിമാചല്‍പ്രദേശില്‍ നിന്ന് അഹമ്മദാബാദിലേക്ക് 40 ലക്ഷം രൂപ വില വരുന്ന തന്റെ വാഹനം അയയ്ക്കുന്നതിന് ഒരു പാര്‍സല്‍ സര്‍വീസിനെ അദ്ദേഹം ഏൽപ്പിച്ചിരുന്നു. എന്നാല്‍, ഏല്‍പ്പിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വാഹനം ഇതുവരെ ലഭിച്ചില്ലെന്നും വാഹനം അയച്ച പര്‍സര്‍ സര്‍വീസുകാരെ കോൺടാക്ട് ചെയ്യാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പങ്കുവെച്ചു. റെനോ കോളിയോസ് എന്ന വാഹനമാണ് അദ്ദേഹം കയറ്റി അയച്ചത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

മൂവ് മൈ കാര്‍ എന്ന വെബ്‌സൈറ്റ് വഴി അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സ് ആന്‍ഡ് മൂവേഴ്‌സ് എന്ന കമ്പനിയെ ബിന്നി ശര്‍മ ബന്ധപ്പെടുന്നത്. വാഹനം കയറ്റി അയക്കാൻ മറ്റ് പാര്‍സല്‍ കമ്പനികള്‍ ആവശ്യപ്പെട്ടതിനെക്കാള്‍ കുറഞ്ഞ പണമാണ് ഈ കമ്പനി ഈടാക്കിയത്. അതുകൊണ്ടുതന്നെ വാഹനം കയറ്റി അയയ്ക്കുന്നതിനായി അവരെ ഏല്‍പ്പിക്കുകയായിരുന്നു. കാര്‍ ട്രക്കിലാക്കി അവർ കയറ്റി കൊണ്ടുപോകുകയും ചെയ്തു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും വണ്ടിയുടെയോ കൊണ്ടുപോയവരുടെയോ യാതൊരു വിവരവുമില്ല ലഭ്യമല്ല.

മൂവ് മൈ കാര്‍ എന്ന വെബ്‌സൈറ്റ് സേവനദാതാക്കളുടെ വിവരം നല്‍കുക മാത്രമാണ് ചെയ്യുന്നത്. വാഹനം കയറ്റി അയയ്ക്കാന്‍ ഏല്‍പ്പിക്കുന്നതിന് മുമ്പ് ഇവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് ഉത്തരവാദിത്വം കയറ്റി അയയ്ക്കുന്ന ആളുകളാണെന്നായിരുന്നു മൂവ് മൈ കാർ വെബ്‌സൈറ്റിന്റെ പ്രതികരണം. ഇതോടെ സൈബര്‍ പോലീസ്, ഉപഭോക്തൃ കോടതി എന്നിവിടങ്ങളില്‍ പരാതി നല്‍കിയിരിക്കുകയാണ് അദ്ദേഹം. വണ്ടി കൊണ്ടുപോയ അഗര്‍വാള്‍ എക്‌സ്പ്രസ് പാക്കേഴ്‌സിനെതിരെയും മൂവ് മൈ കാര്‍ വെബ്‌സൈറ്റിനെതിരേയും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് പോലീസും അധികാരികളും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Story Highlights: Singer Binny Sharma ships his SUV through online service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top