ബിനു അടിമാലി ആശുപത്രി വിട്ടു

വാഹനാപകടത്തിൽ പരുക്കേറ്റ ബിനു അടിമാലി ചികിത്സ പൂർത്തിയാക്കി ആശുപത്രി വിട്ടു. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനു അടിമാലി. ( binu adimali left hospital )
ജൂൺ 5നാണ് ഹാസ്യതാരങ്ങളായ ബിനു അടിമാലി, കൊല്ലം സുധി എന്നിവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുന്നത്. പുലർച്ചെ തൃശൂർ പറമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് താരം സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഗുരുതരമായി പരുക്കേറ്റ സുധിയെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നുപോകുകയായിരുന്നു. വടകരയിൽ ട്വന്റിഫോർ കണക്ട് സമാപന ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേയായിരുന്നു താരത്തിന്റെ വാഹനം അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന താരങ്ങളായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവർക്കും അപകടത്തിൽ പരുക്കേറ്റിരുന്നു. ഇവരുടെ പരുക്ക് ഗുരുതരമായിരുന്നില്ല.
Story Highlights: binu adimali left hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here