കാട്ടാക്കട കോളജിലെ ആൾമാറാട്ടത്തിൽ നേതൃത്വത്തിനും പങ്ക്: തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ ആരോപണം ഉയർത്തി പ്രതിനിധികൾ

കാട്ടാകട കോളേജിലെ ആൾമാറാട്ട വിവാദത്തിൽ നേതൃത്വത്തിനും പങ്കെന്ന് എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ സമ്മളനത്തിൽ ആരോപണം ഉയർത്തി പ്രതിനിധികൾ. സമ്മേളനത്തിന്റെ റിപ്പോർട്ടിൽ ജില്ലയിൽ എസ്എഫ്ഐക്ക് എതിരെ ഉയർന്ന ആരോപണങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. തുടർന്ന്, റിപ്പോർട്ടിന്മേൽ ചർച്ച ഉയർന്നപ്പോഴാണ് പ്രതിനിധികൾ പ്രതികരണം ഉന്നയിച്ചത്. കാട്ടാകട ക്രിസ്ത്യൻ കോളേജിൽ ആൾമാറാട്ട വിവാദത്തിൽ പ്രതിയായ ഒളിവിൽ തുടരുന്ന വിശാഖ് എസ്.എഫ്.ഐയെ പ്രതിസന്ധിയിലാക്കി. വിശാഖിന്റെ നീക്കങ്ങൾ ഏരിയാ കമ്മിറ്റി അറിഞ്ഞിരുന്നില്ല. എസ്.എഫ്.ഐയെ നാണംകെടുത്തിയ മുഴുവൻ പേർക്കെതിരേയും നടപടി വേണം എന്നും പ്രതിനിധികളിൽ നിന്നും ആവശ്യപ്പെട്ടു. കൂടാതെ യൂണിവേഴ്സിറ്റി കോളേജ് കുത്തുകേസ് പ്രതിയെ ഏരിയ പ്രസിഡന്റ് ആയി നിയമിച്ചതിലും വിമർശനങ്ങൾ ഉയർന്നു. Representatives criticised Leaders at SFI TVM District Conference
നിലവിലെ ജില്ലാ സെക്രട്ടറി പ്രായപരിധി പിന്നിട്ടെന്നും സമ്മേളനത്തിൽ കുറ്റപ്പെടുത്തലുണ്ടായി. ജില്ലാ സെക്രട്ടറി എസ്.കെ.ആദർശിന് 25 വയസ് കഴിഞ്ഞു. പ്രായപരിധി പിന്നിട്ടിട്ടും സ്ഥാനത്ത് നിലനിർത്തി. ജില്ലാ സെക്രട്ടറിയുടെ യോഗ്യത പ്ലസ്ടു മാത്രമെന്നും ചർച്ചയിൽ പരിഹാസമുണ്ടായി. കൂടാതെ, സംസ്ഥാനസമിതിയംഗം നിരഞ്ജൻ മദ്യം ഉപയോഗിക്കുന്ന ചിത്രം പുറത്തു വന്നിരുന്നു. എന്നിട്ട് പോലും സംസ്ഥാന സമിതിയംഗത്തിന്റെ ലഹരി ഉപയോഗം നേതൃത്വം കണ്ടില്ലെന്നു നടിച്ചു. പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി.
Read Also: എസ്എഫ്ഐയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്
പാർട്ടിയിലെ പ്രായത്തട്ടിപ്പ് തടയുന്നതിനായി പ്രതിനിധികൾ ജില്ലാ സമ്മേളനത്തിന് എസ്എസ്എൽസി ബുക്കുമായി വരണമെന്ന നിർദേശവും ജില്ലാ സമ്മേനം മുന്നോട്ട് വെച്ചു. നിർദ്ദേശം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടേത്. പ്രായം മറച്ചുവച്ച് കമ്മറ്റികളിൽ എത്തുന്നവരെ തടയാനാണ് വിചിത്രമായ നിർദേശം.
Story Highlights: Representatives criticised Leaders at SFI TVM District Conference