Advertisement

കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി

June 11, 2023
2 minutes Read
fish dead in thali temple pond

കോഴിക്കോട് തളിക്ഷേത്രക്കുളത്തിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മീനുകൾ ചത്തു പൊങ്ങിയത് കണ്ടത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ( fish dead in thali temple pond )

ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. മീനുകൾ ചത്തുപ്പൊങ്ങാൻ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നിലവിൽ നൂറ് കണക്കിന് മീനുകളാണ് ക്ഷേത്രക്കുളത്തിൽ ചത്ത് പൊങ്ങിയിരിക്കുന്നത്. സമീപ പ്രദേശങ്ങളിൽ നിന്ന് മലിന ജലം ഇവിടേക്ക് തുറന്ന് വിടുന്നുണ്ട്. അതാണേ മീനുകൾ ചത്തുപ്പൊങ്ങാൻ കാരണമെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്.

നിലവിൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Story Highlights: fish dead in thali temple pond

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top