Advertisement

ചികിത്സ കിട്ടാതെ ഒന്നര വയസുകാരി മരിച്ചെന്ന് പരാതി

June 11, 2023
2 minutes Read
Half year old girl died without getting treatment

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒന്നര വയസുകാരിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കുഞ്ഞിന് മതിയായ ചികിത്സ നൽകിയില്ലെന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നെടുമങ്ങാട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ നാല് ദിവസമായി ചികിത്സയിൽ ആയിരുന്നു കരളകുളം മുളമുക്ക് സ്വദേശി സുജിത് – സുകന്യ ദമ്പതികളുടെ ഒന്നര വയസ്സുകാരി മകൾ ആർച്ച. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ദിനേന ചികിത്സക്കെത്തി മടങ്ങുന്നതായിരുന്നു പതിവ്. പനിക്കൊപ്പം ശ്യാസതടസമനുഭവപ്പെട്ട് ഇന്ന് ആശുപത്രിയിലെത്തിച്ച കുഞ്ഞിന് ചികിത്സ നൽകി ഡോക്ടേഴ്സ് മടക്കി അയച്ചു. വീട്ടിലെത്തിയ ശേഷം പതിനൊന്ന് മണിയോടെ കുഞ്ഞ് മരിച്ചു.

Read Also: ഏറ്റവും മികച്ച കോളജുകളുടെ പട്ടികയിൽ ഒന്നാമത്; അവഹേളിക്കും തോറും റാങ്കടിക്കും, ഇത് യൂണിവേഴ്സിറ്റി കോളജെന്ന് വി ശിവൻകുട്ടി

മരണത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ആശുപത്രിക്ക് മുൻപിൻ നാട്ടുകാർ പ്രതിഷേധിച്ചു. കുഞ്ഞിന് മതിയായ ചികിത്സ ലഭ്യമായില്ലെന്നാണ് കുടുംബത്തിൻറെ പരാതി. നെടുമങ്ങാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്യസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Story Highlights: Half year old girl died without getting treatment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top