Advertisement

യുഎഇയില്‍ താമസിക്കുന്ന മുസ്ലിങ്ങള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാം

June 11, 2023
2 minutes Read
UAE Muslim expat can sponsor two wives and children at same time

യുഎഇയില്‍ താമസിക്കുന്ന മുസ്ലിം പ്രവാസികള്‍ക്ക് ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതി. ഭാര്യമാര്‍ക്ക് പുറമേ വിവാഹിതരല്ലാത്ത പെണ്‍മക്കളെയും 25 വയസിന് താഴെയുള്ള ആണ്‍മക്കളെയുമാണ് സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയെന്ന് യുഎഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റി അറിയിച്ചു.

ഒരേസമയം രണ്ട് ഭാര്യമാരെയും മക്കളെയും രാജ്യത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാനാണ് അനുമതി. ഇതിനായി അറബിക് ഭാഷയിലേക്ക് മൊഴിമാറ്റി അറ്റസ്റ്റ് ചെയ്ത വിവാഹ സര്‍ട്ടിഫിക്കറ്റ് ബാജരാക്കണം. ഭാര്യയുടെയും മക്കളുടെയും പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, പതിനെട്ട് വയസിന് മുകളിലുള്ളവരാണെങ്കില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ശമ്പളസര്‍ട്ടിഫിക്കറ്റ്/ കമ്പനി കരാര്‍, വാടക കരാര്‍ എന്നിവ സ്‌പോണ്‍സര്‍ഷിപ്പിന് ആവശ്യമാണ്. അതേസമയം സ്‌പോണ്‍സറുടെ വിസ റദ്ദായാല്‍ ഇങ്ങനെ വരുന്ന കുടുംബാംഗങ്ങളുടെയും വിസ റദ്ദാകും.

Read Also: കുവൈറ്റിൽ സ്വകാര്യ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് ലൈസൻസ് പുതുക്കുന്നതിന് നിയന്ത്രണം

മകനെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍ മകന് 25 വയസ് കവിയാന്‍ പാടില്ല. മകന്‍ വിദ്യാര്‍ത്ഥിയായിരിക്കണം. ഒരു വര്‍ഷത്തേക്കുള്ള വിസയാണ് ഇത്തരക്കാര്‍ക്ക് ലഭിക്കുക. ഇവയ്‌ക്കൊപ്പം തന്നെ ഭാര്യയുടെത് രണ്ടാം വിവാഹമാണെങ്കില്‍ ആദ്യ വിവാഹത്തിലെ മക്കളെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ അനുമതിയുണ്ട്. ഇതിനായി കുട്ടിയുടെ യഥാര്‍ത്ഥ പിതാവിന്റെ അനുമതി പത്രവും സുരക്ഷാ തുകയും കെട്ടിവയ്ക്കണം. ഇത്തരക്കാര്‍ക്കും ഒരു വര്‍ഷത്തേക്കാണ് വിസ ലഭിക്കുക.

Story Highlights: UAE Muslim expat can sponsor two wives and children at same time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top