പന്ത് നിലത്തുമുട്ടിയിരുന്നു; പക്ഷേ, തേർഡ് അമ്പയറിൻ്റെ തീരുമാനം കൃത്യം: കാമറൂൺ ഗ്രീനിൻ്റെ ക്യാച്ചിൽ പ്രതികരിച്ച് പോണ്ടിംഗ്

കാമറൂൺ ഗ്രീൻ എടുത്ത ശുഭ്മൻ ഗില്ലിൻ്റെ ക്യാച്ച് നിലത്തുമുട്ടിയിരുന്നു എന്ന് മുൻ ഓസീസ് നായകനും കമൻ്റേറ്ററുമായ റിക്കി പോണ്ടിംഗ്. പന്ത് നിലത്തുമുട്ടിയിരുന്നെങ്കിലും അതിന് കൃത്യമായ തെളിവില്ലാത്തതിനാൽ തേർഡ് അമ്പയറിൻ്റെ തീരുമാനം കൃത്യമായിരുന്നു എന്നും പോണ്ടിംഗ് പ്രതികരിച്ചു. ഐസിസിയോടാണ് പോണ്ടിംഗിൻ്റെ പ്രതികരണം. (Ball Ground Ricky Ponting)
ലൈവ് കണ്ടപ്പോൾ പന്തിൻ്റെ കുറച്ചുഭാഗം നിലത്തുമുട്ടിയിരുന്നു എന്ന് എനിക്ക് തോന്നി. എന്നാൽ, പന്ത് നിലത്തുമുട്ടും മുൻപ് ഫീൽഡർ പൂർണമായ നിയന്ത്രണത്തിലാണെങ്കിൽ അമ്പയറാണ് അക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. അത് തന്നെയാവും സംഭവിച്ചിരിക്കുക. സോഫ്റ്റ് സിഗ്നൽ എടുത്തുകളഞ്ഞത് നന്നായി. സോഫ് സിഗ്നലിൽ ഔട്ടല്ലെന്ന് കാണിച്ചിരുന്നെങ്കിലും അത് ഔട്ടല്ലെന്ന് തേർഡ് അമ്പയറിനു തോന്നി. കൃത്യമായ തീരുമാനമായിരുന്നു അത് എന്നും പോണ്ടിംഗ് പറഞ്ഞു. സോഫ് സിഗ്നലിൽ നോട്ടൗട്ട് ആയിരുന്നെങ്കിലും തേർഡ് അമ്പയർ അത് ഔട്ട് വിളിക്കുകയായിരുന്നു. ഓൺഫീൽഡ് അമ്പയറിൻ്റെ സോഫ് സിഗ്നൽ ഇപ്പോൾ പരിഗണിക്കാറില്ല.
Read Also: വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം; ശുഭ്മൻ ഗില്ലിനെതിരെ നടപടി
വിക്കറ്റ് വിവാദത്തിൽ പരസ്യ പ്രതികരണം നടത്തിയ ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്ലിനെതിരെ നടപടിയെടുത്തിരുന്നു. താരത്തിനെതിരെ മാച്ച് ഫീയുടെ 15 ശതമാനം പിഴ ചുമത്തി. സ്കോട്ട് ബോളണ്ടിൻ്റെ പന്തിൽ കാമറൂൺ ഗ്രീൻ പിടിച്ചാണ് ഗിൽ പുറത്തായത്. ക്യാച്ച് നിലത്ത് തൊട്ടോ എന്നതിൽ സംശയമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗ്രീനിൻ്റെ കയ്യിലിരിക്കുന്ന പന്ത് നിലത്തുതൊടുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചായിരുന്നു ഗില്ലിൻ്റെ പ്രതികരണം. തേർഡ് അമ്പയറാണ് ഇത് ഔട്ടാണെന്ന് വിധിച്ചത്.
ഇതോടൊപ്പം, മത്സരത്തിൽ കുറഞ്ഞ ഓവർ നിരക്കിൽ ഇന്ത്യൻ ടീമിനും ഓസ്ട്രേലിയൻ ടീമിനും പിഴ ലഭിച്ചു. ഇന്ത്യക്ക് മാച്ച് ഫീയുടെ 100 ശതമാനവും, ഓസ്ട്രേലിയക്ക് 80 ശതമാനവും പിഴയൊടുക്കണം. 19 പന്തിൽ 18 റൺസ് നേടിയാണ് ഗിൽ പുറത്തായത്.
ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ 209 റൺസിന് തകർത്ത ഓസ്ട്രേലിയ എല്ലാ ഐസിസി കിരീടങ്ങളും നേടുന്ന ആദ്യ ടീമായിരുന്നു. 444 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 234 റൺസിന് ഓൾ ഔട്ടായി. വിരാട് കോലി (49), അജിങ്ക്യ രഹാനെ (46), രോഹിത് ശർമ (43) എന്നിവരാണ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ മികച്ചുനിന്നത്. ഓസ്ട്രേലിയക്കായി നതാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പരാജയപ്പെടുന്നത്.
Story Highlights: Ball Touch Ground Ricky Ponting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here