Advertisement

ഇന്റർ കോണ്ടിനെന്റൽ കപ്പ്; ഛേത്രി ഗോളിൽ ഇന്ത്യയ്ക്ക് വിജയം

June 12, 2023
Google News 1 minute Read

ഇന്റർ കോണ്ടിനെന്റൽ കപ്പിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി ഇന്ത്യ . വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . ഇരു ടീമുകളും വാശിയോടെ പോരാടിയ മത്സരത്തിന്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ക്യാപ്റ്റൻ ഛേത്രിയുടെ ഗോൾ പിറന്നത് . മികവാർന്നൊരു ഫിനിഷിംഗിലൂടെയാണ് താരം ഗോൾ നേടിയത് .

ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഇന്ത്യ മംഗോളിയയെ തകർത്തിരുന്നു . ആദ്യ മത്സരത്തിൽ മലയാളി താരം സഹൽ ഗോൾ നേടിയിരുന്നു.താരങ്ങളെ മാറി മാറി പരീക്ഷിച്ച് റൊട്ടേഷൻ വ്യവസ്ഥയിൽ കളിക്കുന്ന ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇന്ന് സഹലിന് ഇടം ലഭിച്ചിരുന്നില്ല . രണ്ട്‌ മത്സരങ്ങളിലെ വിജയത്തോടെ ടൂർണമിറന്റിൽ 6 പോയിന്റ് സ്വന്തമാക്കാൻ ഇന്ത്യയ്ക്കായി. ജൂൺ 15 ന് നടക്കുന്ന അവസാന മത്സരത്തിൽ ഇന്ത്യ ലെബനനെ നേരിടും.

Story Highlights: Intercontinental Cup 202: s India beat Vanuatu 1-0

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here