Advertisement

കോഴിക്കോട് കൂരാച്ചുണ്ടിൽ നഗരമധ്യത്തിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; കേസെടുത്ത് പൊലീസ്

June 12, 2023
3 minutes Read
Image of Riot in Kozhikode

കോഴിക്കോട് കൂരാച്ചുണ്ടിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ രണ്ട് പേർ ഒന്നര മണിക്കൂറോളം ഏറ്റുമുട്ടി ഭീകരാന്തിരീക്ഷം സൃഷ്ടിച്ചു. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു. Police Register Case on Youth Riot in Kozhikode Koorachund

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂരാച്ചുണ്ട് നഗര മധ്യത്തിൽ ആരംഭിച്ച അഴിഞ്ഞാട്ടം ഒന്നര മണിക്കൂർ നീണ്ടു നിന്നു. നാട്ടുകാർ കാഴ്ചക്കാരായി. എതിർക്കാർ ശ്രമിച്ചവർക്ക് നേരെയും യുവാക്കളുടെ ആക്രമണം നടത്തി. റംഷാദിനെ റോഡിൽ കിടത്തി ദേഹത്തു കയറിനിന്ന് റഷീദ് മർദിക്കുന്നത് വിഡിയോ ദൃശ്യങ്ങളിൽ കാണാം.

പൊലീസ് പിടിയിലായ പ്രതികൾക്കിടയിൽ മുൻ വൈരാഗ്യം ഉണ്ടായിരുന്നു. ഇതാണ് പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയത്.റംഷാദ് കഞ്ചാവിനും റഷീദ് മദ്യത്തിനും അടിമകളാണ്. ഡിവൈഎഫ്ഐ നേതാവിനെ കുത്തിയ കേസിലെ പ്രതിയാണ് റംഷാദ്. മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങുകയുമായിരുന്നു.

Read Also: പതിനഞ്ച് വയസുള്ള വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ

അക്രമത്തിനിടയിൽ വഴിയിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. മറ്റ് പരാതികൾ ഇല്ലാത്തതിനാൽ കസ്റ്റഡിയിൽ എടുത്ത ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Story Highlights: Police Register Case on Youth Riot in Kozhikode Koorachund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top