‘അമേരിക്കയാണത്രെ അമേരിക്ക’; അമേരിക്കയിലെ കസേരയെ പരിഹസിച്ച് ബിന്ദു കൃഷ്ണ

അമേരിക്കയില്‍ മുഖ്യമന്ത്രിയുടെ സന്ദർശനം പുരോഗമിക്കവേ കസേരയില്‍ ഇരിക്കുന്ന ചിത്രം വൈറലായിരുന്നു. കേരളത്തില്‍ ഒരുകാലത്ത് വ്യാപകമായിരുന്ന പഴയ ഡിസൈനിലുള്ള ഇരുമ്പു കസേരയായിരുന്നു അത്. അമേരിക്ക പോലുള്ള ഒരു പരിഷ്കൃത ലോകത്ത് ഇത്തരം കസേരകള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ രംഗത്തെത്തി. പഴയ ഒരു കസേരയുടെ ചിത്രത്തിനൊപ്പം ‘അമേരിക്കയാണത്രെ അമേരിക്ക’ എന്നാണ് ബിന്ദു കൃഷ്ണ കുറിച്ചത്.(Bindu Krishna Against America Visit Chair)
മുഖ്യമന്ത്രി പിണറായി വിജയന്റെ അമേരിക്കന്‍ സന്ദര്‍ശനം പുരോഗമിക്കുകയാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ലോക കേരള സഭ ഉള്‍പ്പെയുള്ള പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുത്ത് സംസാരിക്കുകയുണ്ടായി. അമേരിക്കയിലെ പ്രശസ്തമായ ടൈം സ്ക്വയറില്‍ മുഖ്യമന്ത്രിയുടെ പ്രസംഗവും വൈറലായിരുന്നു.
അതേസമയം അഴിമതിക്കഥകൾ പുറത്ത് വരുമ്പോൾ മുഖ്യമന്ത്രിക്ക് വെപ്രാളം. അതിൻ്റെ തുടർച്ചയായാണ് പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി സതീശന് എതിരെയും, കെപിസിസി പ്രസിഡൻ്റ് ശ്രീ കെ.സുധാകരൻ എംപിയ്ക്ക് എതിരെയുമൊക്കെ എടുക്കുന്ന കള്ളക്കേസുകളെന്ന് ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
മുഖ്യമന്ത്രിയുടെയും, സർക്കാരിൻ്റെയും അഴിമതികൾ മറച്ച് പിടിക്കാനാകില്ല. പിണറായി വിജയൻ നടത്തുന്ന അഴിമതികൾ തുടർച്ചയായി പുറത്ത് കൊണ്ടുവന്നുകൊണ്ടേയിരിക്കും. കള്ളക്കേസുകൾ എടുത്ത് പ്രതിപക്ഷത്തിൻ്റെ നാവടപ്പിക്കാം എന്നത് വെറും വ്യാമോഹമാണെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Bindu Krishna Against America Visit Chair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here