Advertisement

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ച് ആശുപത്രി അധികൃതർ

June 13, 2023
2 minutes Read
Hospital Forgets Cotton in Woman's Stomach After Delivery Surgery

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവെച്ച് ആശുപത്രി അധികൃതർ. പാലക്കാട് പാലന ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷബാന എന്ന യുവതിയുടെ വയറ്റിലാണ് പഞ്ഞി മറന്നു വെച്ചത്.
കഴിഞ്ഞ ഒമ്പതാം തീയതിയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ( Hospital Forgets Cotton in Woman’s Stomach After Delivery Surgery ).

ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് ആശുപത്രിയിൽ നിന്നും യുവതിയെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ വന്നതിനുശേഷം വയറുവേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് യുവതിയുടെ കുടുംബം കരുതിയത്. രാവിലെയാണ് ടോയ്ലറ്റിൽ പോയപ്പോൾ വയറ്റിൽ നിന്നും പഞ്ഞി പുറത്തുവന്നതെന്ന് യുവതി പറയുന്നു. ഇതോടെ സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്.

Story Highlights: Hospital Forgets Cotton in Woman’s Stomach After Delivery Surgery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top