‘വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും മാധ്യമപ്രവർത്തകരെ തളയ്ക്കാനാവില്ല’: ജോയ് മാത്യു

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുമായി ബന്ധപ്പെട്ട വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനരെ പരാതി നൽകിയിരുന്നു. ഇപ്പോഴിതാ അഖില നന്ദകുമാറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജോയ് മാത്യു രംഗത്ത് വന്നിരിക്കുന്നു.എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
‘എത്ര കെട്ടിപ്പൂട്ടിയാലും ശരിയായ മാധ്യമ പ്രവർത്തകരെ വിഡ്ഢിയായ ഒരു ഫാസിസ്റ്റ് ഭരണാധികാരിക്കും തളയ്ക്കാനാവില്ല ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിന്ന് ഐക്യദാർഢ്യം’, എന്നാണ് ജോയ് മാത്യു കുറിച്ചത്. ജോയ് മാത്യുവിന്റെ പ്രതികരണത്തിന് പിന്തുണയുമായി മേജർ രവിയും എത്തി. നിങ്ങളുടെ കൂടെ എന്നാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ മേജർ രവി കമന്റ് ചെയ്തത്.- ജോയ് മാത്യു
കുറിച്ചു.
മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഗൂഢാലോചന കുറ്റം ആരോപിച്ചാണ് നടപടിയെടുത്തിരിക്കുന്നത്. എസ്എഫ്ഐ മുൻനേതാവായിരുന്ന കെ വിദ്യയുടെ വ്യാജരേഖാ കേസ് വിവരം റിപ്പോർട്ട് ചെയ്യാനാണ് അഖില നന്ദകുമാർ മഹാരാജാസ് കോളേജിൽ എത്തിയത്. കേസിൽ അന്വേഷണം തുടങ്ങിയിട്ടും പൊലീസ് എഫ്ഐആർ പുറത്തുവിട്ടില്ല. പ്രിൻസിപ്പലടക്കം അഞ്ചുപേർക്കെതിരെയാണ് കേസെടുത്തത്.
Story Highlights: Joy mathew about case against Akhila Nandakumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here