Advertisement

ധാർഷ്ട്യം അല്ല, ശരിയായ നിലപാട്; ആർഷോ വിഷയത്തിൽ ഗൂഢാലോചന വാദത്തിൽ ഉറച്ച് എം.വി.ഗോവിന്ദൻ

June 13, 2023
2 minutes Read

പിഎം ആർഷോ വിഷയത്തിൽ ഗൂഢാലോചന വാദത്തിൽ ഉറച്ച് എം.വി.ഗോവിന്ദൻ.
ആർഷോയുടെ പ്രശ്നത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. മാധ്യമങ്ങൾ മുഖപ്രസംഗം എഴുതിയത് കൊണ്ട് നിലപാട് മാറ്റമില്ല. തന്റേത് ശരിയായ നിലപാട് ധാർഷ്ട്യം അല്ലെന്ന് എം.വി.ഗോവിന്ദൻ വ്യക്തമാക്കി.

സുധാകരനെതിരെ കേസെടുത്തത് നിയമപരമായി. കേസിൽ രാഷ്ട്രീയമില്ല. എസ്.എഫ്.ഐ.യേ സർക്കാരിനേയോ വിമർശിക്കരുതെന്ന് താൻ പറഞ്ഞിട്ടില്ല. ഗൂഢാലോചനയുടെ ഭാഗമായുള്ള റിപ്പോർട്ടിംഗാണ് നടന്നത്. ആരെങ്ങിലും വിമർശിച്ചതിൻ്റെ പേരിൽ നിലപാട് മാറ്റുന്ന ആളല്ല താൻ.
തൻ്റേത് ശരിയായ നിലപാടെന്നും ധാഷ്ട്യം അല്ലെന്നും അദ്ദേഹം പറഞ്ഞു. അർഷോ കേസിൽ കുറ്റവാളികൾ ആരായാലും നിയമത്തിനു മുന്നിൽ കൊണ്ടുവരേണ്ടതാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എം.വി.ഗോവിന്ദൻ കൂട്ടിച്ചേർത്തു.

മഹാരാജാസ് കോളജ് മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ ഗൂഢാലോചനയ്ക്ക് പിന്നില്‍ ആര്‍ക്കിയോളജി വിഭാഗം മേധാവിയെന്ന് പി എം ആര്‍ഷോ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. മാര്‍ക്ക് ലിസ്റ്റ് വീഴ്ചയെങ്കില്‍ എന്തുകൊണ്ട് അപ്ലോഡ് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചില്ല. ആര്‍ക്കിയോളജി വിഭാഗം മേധാവി വിനോദ് കുമാറിനെതിരെ സമാന വിഷയത്തില്‍ പരാതിയുണ്ട്. വിനോദ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും പി എം ആര്‍ഷോ 24നോട് പറഞ്ഞു.

Read Also: ‘ബിജെപി വലിയ അപകടം’; കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണം, തർക്കങ്ങൾക്കല്ല പ്രാധാന്യം നൽകേണ്ടതെന്ന് എം.വി.ഗോവിന്ദൻ

മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ നല്‍കിയത് വ്യക്തിപരമായ കേസല്ലെന്നും പി എം ആര്‍ഷോ വ്യക്തമാക്കി. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമ പ്രവര്‍ത്തക ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് ക്രൈംബ്രാഞ്ച് കേസെടുത്തിരിക്കുന്നത്. പരാതി പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മഹാരാജാസ് കോളജ് അധ്യാപകന്‍ വിനോദ് കുമാറാണ് ഒന്നാം പ്രതി. തെറ്റായ റിസള്‍ട്ട് തയാറാക്കിയത് ഒന്നാം പ്രതിയായ അധ്യാപകന്‍ വിനോദ് കുമാറും രണ്ടാം പ്രതിയായ പ്രിന്‍സിപ്പല്‍ വി.എസ് ജോയിയുമെന്ന് എഫ് ഐ ആറില്‍ പറയുന്നു.

Story Highlights: M V Govindan About PM arsho’ mark list row

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top