Advertisement

രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ട്വിറ്റർ പ്രവർത്തിച്ചത്; ട്വിറ്റർ മുൻ സിഇഒയുടെ ആരോപണം തള്ളി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

June 13, 2023
2 minutes Read
Rajeev Chandrasekhar rejected the allegations of former CEO of Twitter

ട്വിറ്റർ മുൻ സി.ഇ.ഒയുടെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി കേന്ദ്ര ഐ.ടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ രം​ഗത്ത്. രാജ്യത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായാണ് ട്വിറ്റർ പ്രവർത്തിച്ചതെന്നും അതുകൊണ്ടാണ് ട്വിറ്റർ ഓഫീസ് റൈഡ് ചെയ്തതെന്നുമാണ് രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. ട്വിറ്ററിന്റെ ചരിത്രത്തിലെ സംശയാസ്പദമായ കാലഘട്ടത്തിലെ ചിലതൊക്കെ മായ്ക്കാനാണ് അവർ കള്ളം പറയുന്നത്. ട്വിറ്ററിനുള്ള അധികാരം അവർ ദുരുപയോഗം ചെയ്യുകയാണ്. കഴിഞ്ഞ രണ്ടു വർഷം ജനങ്ങൾ അത് കണ്ടതാണെന്നും ട്വിറ്റർ വിവേചനപരമായാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ഡോര്‍സിയുടെ കാലത്ത് ട്വിറ്ററിന് ഇന്ത്യന്‍ നിയമത്തിന്റെ പരമാധികാരത്തെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. തങ്ങള്‍ക്ക് ഇന്ത്യയിലെ നിയമവ്യവസ്ഥ ബാധകമല്ലെന്ന മട്ടിലാണ് ഡോര്‍സി പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ കമ്പനികളും ഇവിടത്തെ നിയമം അനുസരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം എന്നനിലയില്‍ ഇന്ത്യയ്ക്ക് അവകാശമുണ്ട്. കര്‍ഷക സമരത്തിനിടെ വംശഹത്യകള്‍ നടന്നു എന്ന വ്യാജപ്രചരണങ്ങളാണ് നടന്നതെന്നും അത് നീക്കം ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also:ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തി; മുൻ സിഇഒ ജാക്ക് ഡോർസി, നിഷേധിച്ച് കേന്ദ്രം

കേന്ദ്ര സർക്കാരിനെതിരെ ​ഗുരുതര ആരോപണമാണ് ട്വിറ്റർ മുൻ സിഇഒ ജാക്ക് ഡോർസി ഉന്നയിച്ചത്. ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് കേന്ദ്ര സർക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ജാക്ക് ഡോർസിയുടെ വെളിപ്പെടുത്തൽ. കർഷക പ്രതിഷേധങ്ങളുടെയും സർക്കാരിനെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകരുടെയും അക്കൗണ്ടുകൾ ബ്ലാക്ക് ഔട്ട് ചെയ്യാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു.

ഇന്ത്യയിൽ ട്വിറ്റർ അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ട്വിറ്റർ ജീവനക്കാരുടെ വീടുകൾ റെയ്ഡ് ചെയ്തുവെന്നുമാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ ജാക്ക് ഡോർസി പറഞ്ഞത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇതിൻ്റെ വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി രം​ഗത്തെത്തിയത്.

Story Highlights: Rajeev Chandrasekhar rejected the allegations of former CEO of Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top