സൗദിയില്‍ ഏഴ് മേഖലകളില്‍ക്കൂടി സൗദിവത്ക്കരണം പ്രാബല്യത്തില്‍; കൂടുതല്‍ പ്രവാസികളുടെ അവസരങ്ങളെ ബാധിക്കും

സൗദിയില്‍ റീട്ടെയില്‍ രംഗത്തെ ഏഴ് മേഖലകളില്‍ കൂടി സൗദിവല്‍ക്കരണം പ്രാബല്യത്തില്‍ വന്നു. മലയാളികള്‍ ജോലി ചെയ്യുന്ന പല തസ്തികകളും ഇതില്‍പ്പെടും. കൂടാതെ വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിലും സൗദിവല്‍ക്കരണം നടപ്പിലാക്കണം. (Saudization in 7 more sectors in Saudi Arabia)
സ്വദേശിവല്‍ക്കരണം നടപ്പിലാക്കാന്‍ ഏതാനും മേഖലകള്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചതായി സൗദി മാനവ വിഭവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഏഴ് മേഖലകളിലെ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ 70 ശതമാനം സൗദിവല്‍ക്കരണം നടപ്പിലാക്കണം. സുരക്ഷാ ഉപകരണങ്ങള്‍, എലിവേറ്ററുകള്‍, ഗോവണികള്‍, ടര്‍ഫുകള്‍, കൃത്രിമ നീന്തല്‍ കുളങ്ങള്‍, ജല ശുചീകരണ ഉപകരണങ്ങള്‍, നാവിഗേഷന്‍ ഉപകരണങ്ങള്‍, കാറ്ററിംഗ് സാധനങ്ങള്‍, ഇലക്ട്രിക് വാഹനങ്ങളുടെ ടൂള്‍സ്, വേട്ടയ്ക്കും യാത്രയ്ക്കും ഉപയോഗിയ്ക്കുന്ന സാധനങ്ങള്‍, പാക്കേജിംഗ് ഉപകരണങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളിലാണ് സൌദിവല്‍ക്കരണം നടപ്പിലാക്കേണ്ടത്. ഈ സ്ഥാപനങ്ങളിലെ ബ്രാഞ്ച് മാനേജര്‍, സൂപ്പര്‍വൈസര്‍, ക്യാഷ്യര്‍, കസ്റ്റമര്‍ അക്കൌണ്ടന്റ്, കസ്റ്റമര്‍ സര്‍വീസ് എന്നീ തസ്തികളില്‍ പദ്ധതി നടപ്പിലാക്കണം. ഇതുവഴി 12,000-ത്തിലധികം സ്വദേശികള്‍ക്ക് ജോലി കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ.
വാഹനങ്ങളുടെ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളില്‍ 2 ഘട്ടങ്ങളായാണ് സ്വദേശീവല്‍ക്കരണം നടപ്പിലാക്കുക. ആദ്യഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തില്‍ 100 ശതമാനവും സ്വദേശീവല്‍ക്കണം നടപ്പിലാക്കണം. സൈറ്റ് മാനേജര്‍, അസ്സിസ്റ്റന്റ് മാനേജര്‍, ക്വാളിറ്റി മാനേജര്‍, ഫിനാന്‍ഷ്യല്‍ സൂപ്പര്‍വൈസര്‍, സൈറ്റ് സൂപ്പര്‍വൈസര്‍, ട്രാക്ക് ഹെഡ്, എക്‌സാമിനേഷന്‍ ടെക്‌നിഷന്‍, അസിസ്റ്റന്റ് എക്‌സാമിനേഷന്‍ ടെക്‌നിഷന്‍ മെയിന്റനന്‍സ് ടെക്‌നിഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നിഷന്‍, ഡാറ്റാ എന്‍ട്രി എന്നീ തസ്തികകളിലാണ് സൌദികളെ ജോലിക്കു വെയ്‌ക്കേണ്ടത്. ഇതുവഴി 5000-ത്തിലേറെ സ്വദേശികള്‍ക്ക് ജോലി കണ്ടെത്താനാകും എന്നാണ് പ്രതീക്ഷ. നിലവില്‍ ഈ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടാനാണ് സാധ്യത.
Story Highlights: Saudization in 7 more sectors in Saudi Arabia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here