തെലുങ്ക് നിര്‍മാതാവ് കെ.പി ചൗധരി മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി

തെലുങ്ക് സിനിമ നിർമാതാവ് കെ.പി ചൗധരി മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. ചൊവ്വാഴ്ച സൈബരാബാദ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് വൻതോതിൽ കൊക്കെയ്ൻ പിടികൂടുകയും ചെയ്തു.രാജേന്ദ്രനഗറിനടുത്തുള്ള കിസ്മത്പൂരിലെ വസതിയിൽ നിന്ന് പുറത്തേക്കു പോകുമ്പോഴാണ് സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീം ചൗധരിയെ പിടികൂടിയത്.
82.75 ഗ്രാം ഭാരമുള്ള 90 കൊക്കെയ്‌ൻ പൊതികളാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ദിവസങ്ങൾക്ക് മുമ്പ് ചൗധരി ഗോവയിൽ നിന്ന് 100 പൊതി കൊക്കെയ്ൻ വാങ്ങിയതായി പൊലീസ് കണ്ടെത്തി.
കുറച്ച് ഇയാള്‍ ഉപയോഗിക്കുകയും കുറച്ചു വിൽക്കുകയും ചെയ്തിട്ടുണ്ടാകുമെന്നുമാണ് പൊലീസിന്‍റെ സംശയം.
ഇടപാടുകാർക്ക് മയക്കുമരുന്ന് വിതരണം ചെയ്യാൻ പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. സൈബരാബാദ് പൊലീസ് നേരത്തെ കണ്ടെത്തിയ കേസിന്‍റെ അന്വേഷണവും ഒരു മാസം മുമ്പ് 300 ഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതുമാണ് ചൗധരിയുടെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
Story Highlights: Cyberabad police arrest movie producer KP Choudhary in drugs case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here