ലിവിംഗ് ടുഗെദർ ദമ്പതികൾക്ക് നിയമപരമായി വിവാഹമോചിതരാകാൻ കഴിയില്ല : ഹൈക്കോടതി

ലിവിംഗ് ടുഗെദറിനെ നിയമപരമായി വിവാഹമായി കണക്കാക്കാൻ കഴിയാത്തതുകൊണ്ട് തന്നെ അവർക്ക് നിയമപരമായി വിവാഹമോചിതരാകാനും കഴിയില്ലെന്ന് കേരളാ ഹൈക്കോടതി. എ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവർ അധ്യക്ഷരായ ഡിവിഷൻ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ( living together couple cannot seek divorce says Kerala High Court )
വിവാഹം എന്നത് സാമൂഹികവും ധാർമികപരവുമായ ഒന്നായി ഒരു വലിയ സമൂഹം കണക്കാക്കുന്ന ഒന്നാണെന്നും നിയമം ഇതുവരെ ലിവ് ഇൻ ബന്ധങ്ങളെ വിവാഹമായി കണക്കാക്കിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. വ്യക്തി നിയമോ സ്‌പെഷ്യൽ മാരേജ് ആക്ടോ പ്രകാരം നടത്തുന്ന വിവാഹങ്ങൾക്ക് മാത്രമേ നിയമ സാധുതയുള്ളുവെന്നും കോടതി വ്യക്തമാക്കി.
നിയമപരമായി നടത്തപ്പെട്ട വിവാഹങ്ങൾ വേർപെടുത്താനുള്ള മാർഗം മാത്രമാണ് വിവാഹമോചനമെന്നും ലിവ് ഇൻ ടുഗെദർ ബന്ധങ്ങൾക്ക് അതിന്റെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.
Story Highlights: living together couple cannot seek divorce says Kerala High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here