Advertisement

“ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകണം”; എംവി ഗോവിന്ദൻ

June 14, 2023
3 minutes Read
Image of MV Govindan

2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുന്നേറ്റത്തെ തടയാൻ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ അഗ്നി പർവ്വതത്തിനുമുകളിലാണ്. സമാനമായി മണിപ്പൂരിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമം. ഒന്നാം പ്രതി ആർഎസ്എBJPസും രണ്ടാം പ്രതി സർക്കാറുമാണെന്ന് അദ്ദേഹം പറഞ്ഞു. വർഗീയത അപകടമെന്ന് എം വി ഗോവിന്ദൻ ഓർമിപ്പിച്ചു. MV Govindan Calls for Opposition Unity to Stop BJP Advance

2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപി രാജ്യത്ത് അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കും. അതിനാൽ, 2024-ൽ ബി ജെ പി അധികാരത്തിൽ വരാൻ പാടില്ല. പിന്നെ നിലവിലെ ഇന്ത്യയുണ്ടാവില്ല. ഇന്ത്യയിൽ ബിജെപിയാണ് ഒന്നാമത്തെ ശത്രു. ഇന്നത്തെ ഇന്ത്യ നിലനിൽക്കാൻ ബിജെപിയെ പരാജയപ്പെടുത്തണം. അതിന് ദേശീയ അടിസ്ഥാനത്തിൽ പ്രതിപക്ഷ ഐക്യം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ധാർഷ്ട്യം അല്ല, ശരിയായ നിലപാട്; ആർഷോ വിഷയത്തിൽ ഗൂഢാലോചന വാദത്തിൽ ഉറച്ച് എം.വി.ഗോവിന്ദൻ

കക്ഷികളുടെ ഐക്യം മുമ്പും ഉണ്ടായതാണ്. പ്രാദേശിക തലത്തിൽ ആർക്കാണോ ബിജെപിയെ തോൽപിക്കാൻ കഴിയുന്നതെന്ന് പരിശോധിക്കണം. അവരെ മുൻ നിർത്തി ഏകോപനം ഉണ്ടാവണം. കേരളത്തിൽ ബിജെപി പ്രധാന കക്ഷിയല്ല. അതിനാൽ കേരളത്തിൽ അത്തരത്തിലുള്ള ഏകോപനം വേണ്ടതില്ല എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു.

Story Highlights: MV Govindan Calls for Opposition Unity to Stop BJP Advance

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top