വീസ വാഗ്ദാനം ചെയ്ത് പണം തട്ടി; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തൃശ്ശൂർ വള്ളത്തോൾ നഗർ വെട്ടിക്കാട്ടിരി പുളക്കൽ വീട്ടിൽ യൂസഫലിയാണ് ചെങ്ങന്നൂർ വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്. ( thrissur visa fraud one arrested )
രണ്ടായിരത്തി പതിനാലിൽ കൊല്ലക്കടവ് കടയിക്കാട് സ്വദേശിയായ യുവാവിൽ നിന്ന് വിസ വാഗ്ദാനം ചെയ്ത് അൻപതിനായിരം രൂപ തട്ടിയെടുത്ത കേസിൽ ഇയാൾ ഒളിവിലായിരുന്നു. രണ്ടായിരത്തി ഇരുപതിൽ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ ആരംഭിച്ച പ്രത്യേക നടപടിയുടെ ഭാഗമായി ചെങ്ങന്നൂർ ഡിവൈഎസ്പി ബിനുകുമാർ എംപിയുടെ നിർദേശപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വെണ്മണി എസ്എച്ച്ഒ എ. നസീറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാവേലിക്കര സബ്ജയിലിൽ റിമാൻഡ് ചെയ്തു.
Story Highlights: thrissur visa fraud one arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here