ഹജ്ജ് 2023: ഇന്ത്യയില്‍ നിന്നുമെത്തിയത് ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍, സര്‍വീസിനായി 352 വിമാനങ്ങള്‍

ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തോളം തീര്‍ഥാടകര്‍ ഹജ്ജിനെത്തി. കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന 6,500ലേറെ തീര്‍ഥാടകര്‍ മക്കയിലെത്തി. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന 89,360 തീര്‍ഥാടകരാണ് ഇന്നലെ വരെ സൗദിയിലെത്തിയത്. 352 വിമാനങ്ങളാണ് ഇവര്‍ക്കായി സര്‍വീസ് നടത്തിയത്. 82,935 തീര്‍ഥാടകര്‍ മക്കയിലും 6,416 തീര്‍ഥാടകര്‍ മദീനയിലുമാണ് ഇപ്പോഴുള്ളത്. സര്‍ക്കാര്‍ സ്വകാര്യ ഗ്രൂപ്പുകളിലായി ഒരു ലക്ഷത്തോളം തീര്‍ഥാടകരാണ് ഇതുവരെ ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയത്.
കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജ് നിര്‍വഹിക്കുന്ന 6,666 പേര്‍ ഇതുവരെ സൗദിയില്‍ എത്തി. കരിപ്പൂരില്‍ നിന്നു 3624ഉം കണ്ണൂരില്‍ നിന്നു 1160ഉം കൊച്ചിയില്‍ നിന്നു 1882ഉം തീര്‍ഥാടകരാണ് സൗദിയിലേക്ക് പുറപ്പെട്ടത്.
ഇന്ത്യയില്‍ നിന്നുള്ള 1,75,025 തീര്‍ഥാടകരില്‍ 1,40,020 തീര്‍ഥാടകര്‍ ഹജ്ജ് കമ്മിറ്റി വഴിയും 35,005 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഹജ്ജിനെത്തുന്നത്. അതേസമയം 5,57,000ത്തിലധികം വിദേശ തീര്‍ഥാടകര്‍ ഇതുവരെ മദീന സന്ദര്‍ശിച്ചതായാണ് കണക്ക്.
Read Also: കടുത്ത ചൂട്; യുഎഇയില്‍ ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
വിമാന മാര്‍ഗവും റോഡ് മാര്‍ഗവുമാണ് തീര്‍ഥാടകര്‍ മദീനയില്‍ എത്തിയത്. 414,000 തീര്‍ഥാടകര്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് തിരിച്ചു. 14,000ത്തോളം തീര്‍ഥാടകരാണ് ഇപ്പോള്‍ മദീനയില്‍ ഉള്ളത്. ആകെ അഞ്ചര ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകര്‍ ഇതുവരെ മദീന സന്ദര്‍ശിച്ചു.
Story Highlights: Hajj 2023 Around 1 lakh pilgrims from India reached
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here