Advertisement

പ്രായം 14; സ്പേസ് എക്സ് എഞ്ചിനീയറുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്ക് ചെയ്തു

June 15, 2023
1 minute Read

ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സിലെ ഏറ്റവും പ്രായം കുറഞ്ഞ ജീവനക്കാരനായി14-കാരനായ കൈറാൻ ക്വാസിയെ നിയമിച്ചിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായി തന്നെ നിയമിച്ചതായി കൈറാൻ ക്വാസി തന്നെ ലിങ്ക്ഡ്ഇനിൽ പങ്കുവെക്കുകയും ചെയ്തു. കൗമാരക്കാരന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റ് വൈറലാകുകയും ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മസ്‌കിന്റെ സ്‌പേസ് എക്‌സിന് ക്വാസിയുടെ പ്രായത്തെക്കുറിച്ച് പ്രശ്നമില്ലെങ്കിലും ലിങ്ക്ഡ്ഇൻ വഴി ജോലി അന്വേഷിക്കാൻ അദ്ദേഹം വളരെ ചെറുപ്പമാണെന്ന് ലിങ്ക്ഡ്ഇൻ കരുതുന്നു. തന്റെ പ്രായം കാരണം തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്ന് ക്വാസി വെളിപ്പെടുത്തിയിരിക്കുകയാണ്.

തനിക്ക് 16 വയസ്സ് തികയാത്തതിനാൽ തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്ക് ചെയ്‌തെന്ന് ഇൻസ്റ്റാഗ്രാമിൽ ക്വാസി കുറിച്ചു. ലിങ്ക്ഡ്ഇനിൽ ജോലി തേടുന്ന ഉപയോക്താക്കൾക്ക് പ്രായം 16 വയസ്സിന് മുകളിലായിരിക്കണം. ലിങ്ക്ഡ്ഇൻ മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങൾ ക്വാസി പാലിക്കുന്നില്ല. താൻ നിരന്തരം അഭിമുഖീകരിക്കുന്ന ‘യുക്തിരഹിതവും പ്രാകൃതവുമായ അസംബന്ധം’ എന്നാണ് 14 വയസ്സുകാരൻ ഇതിന്റെ കുറിച്ച് പറഞ്ഞത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ: “എനിക്ക് 16 വയസ്സ് തികയാത്തതിനാൽ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെന്ന് ലിങ്ക്ഡ്ഇൻ എനിക്ക് അറിയിപ്പ് നൽകി. ഇത് ഞാൻ നിരന്തരം അഭിമുഖീകരിക്കുന്ന യുക്തിരഹിതവും പ്രാകൃതവുമായ വിഡ്ഢിത്തമാണ്. കഴിവ് തെളിയിച്ച് എഞ്ചിനീയറിംഗ് ജോലികളിൽ ഒന്ന് കരസ്ഥമാക്കാൻ എനിക്ക് യോഗ്യത നേടാനാകും. എന്നാൽ ഒരു പ്രൊഫഷണൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്ക് ആക്‌സസ് ലഭിക്കാൻ മതിയായ യോഗ്യതയില്ലേ?

‘പക്വതയ്ക്കും കഴിവിനും മുൻഗണന നൽകി ഏകപക്ഷീയവും കാലഹരണപ്പെട്ടതുമായ മാനദണ്ഡങ്ങൾ ഉപയോഗിക്കാത്ത അപൂർവ കമ്പനികളിലൊന്ന്’ എന്നാണ് SpaceX എന്നും കൈറാൻ ക്വാസി പറയുന്നു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top