ജെഡിഎസുമായി സഹകരണം അസാധ്യം; ആർജെഡിയുമായി ലയനത്തിന് അംഗീകാരം നൽകി എൽജെഡി സംസ്ഥാന സമിതി

ആർജെഡിയുമായുള്ള ലയനത്തിന് എൽജെഡി സംസ്ഥാന സമിതിയുടെ അംഗീകാരം. ബിജെപിയോട് മൃദുസമീപനം സ്വീകരിക്കുന്ന ജെഡിഎസുമായി സഹകരണം അസാധ്യമെന്ന് യോഗം വിലയിരുത്തി. ലയന തീയതി ഇരു പാർട്ടികളും ആലോചിച്ച് ഉടൻ പ്രഖ്യാപിക്കും. LJD State Committee Approves Merger With RJD
ഏറെക്കാലത്തെ ചർച്ചകൾക്കൊടുവിലാണ് ജെഡിഎസുമായുള്ള ലയനത്തിൽ നിന്നും എൽജെഡി പിൻമാറുന്നത്. ജെഡിഎസ് ദേശിയ നേതൃത്വം നിലപാടുകളിൽ നിന്നും വ്യതിചലിക്കുന്നതായി എൽജെഡി സംസ്ഥാന സമിതി വിലയിരുത്തി. ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുമ്പോൾ ജെഡിഎസ് അതിന്റെ ഭാഗമാകുന്നില്ല. കർണ്ണാടക തെരഞ്ഞെടുപ്പിൽ ആർക്കൊപ്പമെന്ന നിലപാട് വ്യക്തമാക്കാനും അവർക്ക് കഴിഞ്ഞില്ല. ദേശീയ തലത്തിൽ ഒരു മുന്നേറ്റം വരുമ്പോൾ അതിനൊപ്പം നിൽക്കാൻ തയ്യാറല്ലാത്ത പാർട്ടിയുമായി യോജിക്കാൻ പ്രയാസമാണ്. ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആർജെഡിയുമായി ലയിക്കാൻ എൽജെഡി സംസ്ഥാന സമിതി യോഗത്തിൽ തീരുമാനിച്ചത്.
കഴിഞ്ഞ മാസം കേരളത്തിലെത്തിയ ആർജെഡി നേതാവ് തേജസ്വി യാദവുമായി എൽജെഡി ചർച്ച നടത്തി. അനുകൂലമായ പ്രതികരണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലയനത്തിലേക്ക് കടക്കുന്നതെന്ന് എൽജെഡി സംസ്ഥാന അധ്യക്ഷൻ എം വി ശ്രയാംസ്കുമാർ വ്യക്തമാക്കി. ആർജെഡി ദേശിയ നേതൃത്വത്തിന്റെ പിന്തുണ ലഭിക്കുമ്പോഴും സംസ്ഥാന ഘടകം യുഡിഎഫിനോടൊപ്പം ചേർന്നാണ് പ്രവർത്തിക്കുന്നത്. ലയനം സാധ്യമാകുന്നതോടെ എൽജെഡിയുടെ ഭാവി എന്താകുമെന്നതിൽ സംസ്ഥാന സമിതിയിലും ആശങ്കയുണ്ട്.
Story Highlights: LJD State Committee Approves Merger With RJD
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here