വിദ്യ കേസിൽ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിഞ്ഞാൽ നടപടി; വെല്ലുവിളിച്ച് പിഎം ആർഷോ

വിദ്യ കേസിൽ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിച്ചാൽ ആ നിമിഷം തന്നെ നടപടി എടുക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആർഷോ നിലപാട് വ്യക്തമാക്കിയത്. സംഘടനക്ക് എതിരായ ഈ ആക്രമണങ്ങൾക്കിടയും എസ്എഫ്ഐ കാലിക്കറ്റ് സർവകലാശാലയിൽ വലിയ വിജയമാണ് നേടിയത്. ഈ വിവാദങ്ങൾക്കിടയിലും കുട്ടികൾക്കിടയിൽ എസ്എഫ്ഐ ഉണ്ട് എന്ന് വ്യക്തമാക്കുന്നതാണ് ആ വിജയം എന്നും അദ്ദേഹം പറഞ്ഞു. PM Arsho Challenges to prove involvement of SFI in Vidya Case
ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല. എസ്എഫ്ഐക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് ഞങ്ങൾ. തിരുത്തപ്പെടേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് തിരുത്തുക തന്നെ ചെയ്യും.തന്നെ കള്ളനാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. സംഘടനയെ പറ്റാവുന്ന അത്രയും മോശമാക്കി ചിത്രീകരിക്കാൻ ശ്രമിച്ചു. തനിക്കെതിരെ കോളേജ് പ്രിൻസിപ്പൽ പോലും വ്യാജ രേഖ എടുത്ത് കാണിച്ചു. താൻ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നൽകിയെന്നു വ്യാജമായി പ്രചരിപ്പിച്ചു എന്ന് ആർഷോ പറഞ്ഞു.
Read Also: കെ.വിദ്യ പത്താം ദിനവും കാണാമറയത്ത്; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി
മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തത് എന്ന് അർശോ പറഞ്ഞു. ഗൂഡാലോചന സംബന്ധിച്ച കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. വിഷയത്തിൽ താൻ പ്രതികരിക്കാതെ ഇരിക്കണമായിരുന്നോ എന്ന് അദ്ദേഹം ചോദിച്ചു.
Story Highlights: PM Arsho Challenges to prove involvement of SFI in Vidya Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here