നടുറോഡില്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎം നേതാവ് ഉള്‍പ്പെടെ അറസ്റ്റില്‍

തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സെല്‍വരാജ് ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ടെലികമ്മ്യൂണിക്കേഷന്‍ സിപിഒല ആര്‍ ബിജുവാണ് മര്‍ദനത്തിനിരയായത്.
ബേക്കറി ജംഗ്ഷനില്‍ വച്ചാണ് പൊലീസുകാരനെ നാട്ടുകാര്‍ മര്‍ദിച്ചത്. വീടിനുള്ളില്‍ അതിക്രമിച്ചു കയറിയതിനാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാരുടെ വാദം. അതേസമയം ജോലിക്ക് ഹാജരാകാത്തതിന് ബിജുവിനെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. അതിക്രമിച്ചു കയറിയതിന് ബിജുവിനെതിരെയും മര്‍ദ്ദിച്ചതിന് നാട്ടുകാര്‍ക്കെതിരെയും കേസെടുത്താണ് അന്വേഷണം.
Story Highlights: 3 arrested in mob attack against policemen
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here