പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചത് 2 വർഷത്തോളം; ഓട്ടോറിക്ഷാ ഡ്രൈവർക്ക് 19 വർഷം കഠിനതടവ് വിധിച്ച് കോടതി
പോക്‌സോ കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർക്ക് പത്തൊമ്പത് വർഷം കഠിനതടവ് വിധിച്ച് കോടതി. മലപ്പുറം വാണിയമ്പലം സ്വദേശി അബ്ദുൾ വാഹിദിനെതിരെ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് നടപടി. ( auto rickshaw driver gets 19 year imprisonment )
പന്ത്രണ്ട് വയസ്സിൽ താഴെയുള്ള പെൺകുട്ടിയെ 2018 മുതൽ 2020 വരെയുള്ള കാലയളവിൽ ലൈംഗിക അതിക്രമത്തിന് ഇരയാക്കി എന്നാണ് കേസ്. വണ്ടൂർ സിഐ ആയിരുന്ന ദിനേശ് കോറോട്ടാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രതി വാണിയമ്പലം വട്ടക്കുളം മനുറയിൽ വീട്ടിൽ അബ്ദുൾ വാഹീദിനെതിരെ 19 വർഷം കഠിന തടവിനും 75,000 രൂപ പിഴ അടക്കാനും കോടതി ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ ഒൻപത് മാസം കൂടെ കഠിനതടവ് അനുഭവിക്കണം. പെരിന്തൽമണ്ണ കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സ്വപ്ന പരമേശ്വരത്ത് ഹാജരായി.
Story Highlights: auto rickshaw driver gets 19 year imprisonment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here