Advertisement

സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച; വീണ്ടും 44,000 കടന്നു

June 16, 2023
Google News 2 minutes Read
Gold price increased Kerala today

സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലേക്കെത്തി.(Gold price increased Kerala today)

പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണമാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് ആകെ കുറഞ്ഞത്.

Read Also: ഈ വർഷം 6,500 ശതകോടീശ്വരന്മാർ രാജ്യം വിടും; പേകുന്നത് ഈ രണ്ട് രാജ്യങ്ങളിലേക്ക്

അതേസമയം കേരളത്തില്‍ വെള്ളിവിലിയില്‍ ഇന്ന് മാറ്റമില്ല. 22 കാരറ്റ് ഒരു ഗ്രാം വെള്ളിക്ക് 40 രൂപ കൂടി 5510 രൂപയും 18 കാരറ്റ് ഒരു ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലുമെത്തി.

Story Highlights: Gold price increased Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here