വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്റെ കുടുംബം

സ്ത്രീധനം ആവശ്യപ്പെട്ട വരനെ മരത്തിൽ കെട്ടിയിട്ട് വധുവിന്റെ കുടുംബം. ഹരഖ്പൂര്‍ സ്വദേശി അമര്‍ജീത് വര്‍മയെയാണ് വിവാഹ ചടങ്ങിനിടെ വധുവിന്‍റെ വീട്ടുകാര്‍ കെട്ടിയിട്ടത്. ഉത്തർപ്രദേശിലെ പ്രതാപ്‍ഗഡിലാണ് സംഭവം.
വിവാഹച്ചടങ്ങിനെത്തിയ അമര്‍ജീതിന്‍റെ സുഹൃത്തുക്കള്‍ അപമര്യാദയായി പെരുമാറിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.വധൂവരന്മാര്‍ പരസ്പരം മാലകളിടുന്ന ‘ജയ് മാല’ ചടങ്ങിന് തൊട്ടുമുന്‍പാണ് സ്ത്രീധനം വേണമെന്ന ആവശ്യം അമര്‍ജീത് വര്‍മ ഉന്നയിച്ചത്.
വധുവിന്റെ കുടുംബം കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞിട്ടും വരന്‍ കേട്ടില്ല. തുടർന്ന് വധുവിന്‍റ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും വരനും സംഘവും വഴങ്ങിയില്ല. ഇതോടെയാണ് വരനെയും വീട്ടുകാരെയും വധുവിന്റെ കുടുംബം ബന്ദിയാക്കിയത്.
Story Highlights: Groom tied to tree by brides family over dowry demand in UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here