‘ആദിപുരുഷ് കാണാന്‍ തീയറ്ററില്‍ കുരങ്ങനെത്തി’; ജയ്ശ്രീറാം വിളിച്ച് കാണികള്‍

ആദിപുരുഷ് സിനിമയുടെ പ്രദര്‍ശനത്തിനിടെ തീയറ്ററില്‍ കയറി കുരങ്ങന്‍. ആളുകള്‍ സിനിമ കണ്ടുകൊണ്ടിരിക്കവെയാണ് ബാല്‍ക്കണിയുടെ ഭാഗത്ത് കുരങ്ങനെത്തിയത്. കുരങ്ങനെ കണ്ടതോടെ ആളുകള്‍ ആര്‍പ്പുവിളിക്കുകയും ജയ്ശ്രീറാം വിളിക്കുകയും ചെയ്യുന്നതായി തെലങ്കാനയില്‍ നിന്നുള്ള വിഡിയോയില്‍ കാണാം.(Monkey watching Adipurush at theatre video viral)
ആദിപുരുഷ് പ്രദര്‍ശിപ്പിക്കുമ്പോള്‍ എല്ലാ തീയറ്ററിലും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടണമെന്ന് സംവിധായകന്‍ ഓം റൗട്ട് തീയറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരുന്നു. ഒരു ഷോയിലും ഈ സീറ്റ് മറ്റാര്‍ക്കും നല്‍കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. പലയിടത്തും ഹനുമാണ് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സീറ്റുകളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
Read Also: വിവാഹച്ചടങ്ങിനിടെ സ്ത്രീധനം ആവശ്യപ്പെട്ടു; വരനെ മരത്തില്‍ കെട്ടിയിട്ട് വധുവിന്‍റെ കുടുംബം
ഹിന്ദി, മലയാളം, തിമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ആദിപുരുഷ് തീയറ്ററുകളിലേക്ക് എത്തുന്നത്. രാമായണവുമായി ബന്ധപ്പെട്ട് ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ചിത്രമാണ് ആദിപുരുഷ്. പ്രഭാസ്, കൃതി സനോന്‍ എന്നിവരെ കൂടാതെ സണ്ണി സിംഗ്, ദേവദത്ത നാഗ്, സെയ്ഫ് അലി ഖാന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.
Story Highlights: Monkey watching Adipurush at theatre video viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here